ബ്യൂട്ടി ഗവാനിയ- ആക്സസ് ബാർസ്

ബ്യൂട്ടി ഗവാനിയ- ആക്സസ് ബാർസ്

കാണാൻ സുന്ദരിയായ,സംസാരത്തിലും പെരുമാറ്റത്തിലും വളരെ സമാർട്ടായ
“ബ്യൂട്ടി”.എന്നാൽ ഈ ബ്യൂട്ടി എന്നത് ഒരു പേരാണ് ‘ബ്യൂട്ടി ഗവാനിയ’.ഏതൊരു
പെൺകുട്ടിയെയും സ്ത്രീയെയും അമ്മയെയും പോലെ വളരെ ഹൃദ്യമായ
സംസാരിക്കുന്ന ബിരിയാണി പ്രിയപ്പെട്ട ഭക്ഷണവും,പ്രിയപ്പെട്ട പുസ്തകം,
ബീയിങ്ങ് യു ചെയിഞ്ചിംഗ് ദ വേൾഡ്- ഡോ.ഡെയിൻ ഹീർ,ഉയരെ എന്ന സിനിമ
പ്രിയപ്പെട്ടതും,സുഹൃത്തുക്കളോടൊപ്പം കോഫി സായാന്നങ്ങൾ ഇഷ്ടപ്പെടുന്ന അതേ
ബ്യൂട്ടിയാണ് ആക്സസ് ബാർസ് എന്ന തെറാപ്പി നമുക്ക് പരിചയപ്പെടുത്തുന്നത്.


നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും ഉത്തരം നമ്മുടെ
ഉള്ളില്‍ത്തന്നെയുണ്ട്.താൻ അനുഭവിച്ച പ്രതിസന്ധികളെ എങ്ങനെ മറികടക്കാനായി
എന്ന ആത്മവിശ്വാസം തന്നെയാണ് ബ്യൂട്ടി ഗവാനിയ ഈ മേഖലയിൽ
എത്തിച്ചേരാൻ കാരണമായത്.പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്ലാപേർക്കും
സാധിക്കും എന്ന വിശ്വാസം ബ്യൂട്ടി ഗവാനിയക്കുണ്ട്.ജനനവും മരണവും,
ഏതൊരു വ്യക്തിയെ സംബന്ധിച്ചും സ്വാഭാവിക കാര്യമാണ്, എന്നാൽ ജനന
ശേഷം മരണം വരെയുള്ള ജീവിത കാലഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന
ഓരോ വിഷയങ്ങളെയും നാമെങ്ങനെ കൈകാര്യം ചെയ്തു എന്നതിനാണ്
പ്രാധാന്യം.

ജീവിതം യഥാർത്ഥത്തിൽ ഒരു യാത്രയാണ്. പല ദുര്‍ഘട
സാഹചര്യങ്ങളെയും മറികടന്ന് വേണം നമുക്ക് മുന്നോട്ട് സഞ്ചരിക്കുവാൻ.
നമ്മുടെ തലയിലെ 32 പോയിന്‍റുകളെ വളരെ മൃദുവായി സ്പര്‍ശിക്കുന്ന
അത്ഭുതകരമായ വിദ്യയാണ് അക്സസ് ബാര്‍സ്.1990 കളിൽ അമേരിക്കയിലെ
ഡോ. ഗാരി എം. ഡഗ്ലസ് ആണ് ‘ആക്സസ് കോൺഷ്യസ്നെസ്സ്’ എന്നൊരു വിദ്യ
ലോകത്തിനു പരിചയപ്പെടുത്തിയത്.നമ്മുടെ തലയിൽ 32 എനെർജി പോയിൻസ്
ഉണ്ടെന്നും ആ എനർജികളെ നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നും
ഉള്ളതാണ് ഈ വിദ്യയുടെ അടിസ്ഥാന തിയറി.ഏതാണ്ട് 172 ഓളം രാജ്യങ്ങളിൽ
ഡോക്ടർമാർ, സൈക്കോളജിസ്റ്റുകൾ, തടവുകാർ, കുട്ടികൾ തുടങ്ങി ജീവിതത്തിലെ
വിവിധ മേഖലകളിലുള്ളവര്‍ അക്സസ് ബാര്‍സ് പ്രാക്റ്റീസ് ചെയ്തു
വരുന്നു.

ഏതൊരു വ്യക്തിക്കും ആക്സസ് ബാര്‍സ് വളരെ എളുപ്പം ഒരു ദിവസം
കൊണ്ട് പഠിക്കാൻ സാധിക്കുന്ന വിദ്യയാണ്.നിങ്ങൾക്കും നിങ്ങളുടെ
കൂടെയുള്ളവർക്കും സമാധാനവും സന്തോഷവും ശാന്തതയും നേടുവാൻ
സാധിക്കുന്നു എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലാത്ത അക്സസ് ബാര്‍സ് ചെയ്യുന്നതിലൂടെ
നമുക്ക് ആഴത്തിലുള്ള വിശ്രമവും സുഖകരമായ ഉറക്കവും പ്രദാനം
ചെയ്യുന്നു.വിഷാദവും ഉത്കണ്ഠാകുലവുമായ പ്രവണതകളെ മെച്ചപ്പെട്ട രീതിയിൽ
കൈകാര്യം ചെയ്യാനുള്ള കഴിവ് ലഭിക്കുന്നു എന്നതാണ് മറ്റൊരു
പ്രത്യേകത.നിഷേധാത്മക ചിന്താരീതികളും ആത്മവിശ്വാസമില്ലായ്മയും
എളുപ്പത്തിൽ മാറ്റാന്‍ കഴിയുകയും,ശാരീരികവും വൈകാരികവുമായ
പ്രയാസങ്ങളെ തരണം ചെയ്യുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു.ശാരീരിക വേദനയിൽ
നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും മോചനം ലഭിക്കുന്നതോടൊപ്പം നമ്മിലെ

സന്തോഷവും ആനന്ദവും വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ മാനസികാവസ്ഥ
മെച്ചപ്പെടുത്തുകയും ജീവിതത്തെ പോസിറ്റീവായി കാണാന്‍ തുടങ്ങുകയും
ചെയ്യുന്നതിലൂടെ ആത്മവിശ്വാസവും ആത്മാഭിമാനവും കൈവരിക്കാന്‍
കഴിയുന്നു.കൂടുതൽ മാനസിക വ്യക്തതയും പ്രചോദനവും പ്രശ്‌നപരിഹാര
ശേഷിയും നമുക്ക് ലഭിക്കുന്നു.


നെഗറ്റീവ് സംസാരം സ്വയം തിരിച്ചറിയുകയും അത് തിരുത്തുവാനുള്ള
തിരിച്ചറിവിലേക്ക് നമ്മളെത്തന്നെ പാകപ്പെടുത്തുന്നു.നമുക്ക് ആവശ്യമുള്ളത്
കിട്ടുന്നതിൽ നിന്നും നമ്മളെ തടഞ്ഞു നിര്‍ത്തുന്ന അബോധാവസ്ഥയിലുള്ള
ബ്ലോക്കുകളെ മാറ്റുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.നമുക്ക്
ലഭിക്കേണ്ട കാര്യങ്ങളിലെ തടസ്സങ്ങൾ മാറുമ്പോൾ കൂടുതൽ ഉത്സാഹത്തോടെ
പ്രവർത്തിക്കുവാൻ കഴിയുകയും അതിലൂടെ കുടുംബ ബന്ധങ്ങൾ
അഭിവൃദ്ധിപ്പെടുകയും,സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്നു.
നമ്മുടെ ആരോഗ്യകാര്യങ്ങളിൽ,ബന്ധങ്ങളിൽ,ജീവിതപ്രതിസന്ധികളിൽ,സമ്മർദ്ദ
സാഹചര്യങ്ങളിൽ തുടങ്ങി നിരവധി കാര്യങ്ങളിലെല്ലാം നാം ആഗ്രഹിക്കുന്ന
രീതിയിൽ മാറ്റം സൃഷ്ടിക്കുവാൻ സാധിക്കുന്നു.അങ്ങനെ വിവരിക്കാന്‍
കഴിയാത്തവിധം ഓരോ വ്യക്തിയിലും വ്യത്യസ്ത തലങ്ങളിലാണ് Access Bars
നമ്മുക്ക് ഗുണംചെയ്യുന്നത്.


ഈ വിദ്യയെക്കുറിക്ക് ആധികാരികമായി പഠിച്ച് മറ്റുള്ളവരെ പഠിപ്പിച്ച്, സ്വയം
ചെയ്യാൻ പ്രാപ്തരാക്കുന്ന ബ്യൂട്ടി ഗവാനയോടുള്ള ചില ചോദ്യോത്തരങ്ങളിലൂടെ
അവരെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം....................


 ആളുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും, അവരുടെ മാനസികാവസ്ഥയും
ദിശകളും പറഞ്ഞുമനസ്സിലാക്കുക എളുപ്പമായിരിക്കില്ല! അവരുടെ
പ്രശ്‌നങ്ങൾ നിങ്ങളെ ശല്യപ്പെടുത്തുകയും നിങ്ങളെ സങ്കടപ്പെടുത്തുകയും
വിഷാദിക്കുകയും ചെയ്യില്ലേ?
അതെ വളരെ സത്യമായ കാര്യമാണ്,കാരണം ഞാൻ മറ്റുള്ളവർ
അനുഭവിച്ചുകൊണ്ടിരിക്കുന്ന കർമ്മ അക്കൗണ്ടിലാണ് ഇടപെടുന്നത്,അപ്പോൾ അത്
തീര്‍ച്ചയായും ഇടപെടുന്നവരെയും ബാധിക്കുമല്ലോ. പ്രപഞ്ചത്തിലെ
ഊര്‍ജ്ജതത്വങ്ങളെക്കുറിച്ച് അറിയാവുന്നവർക്ക് ഇത് വേഗം
മനസ്സിലാകും.ദുര്‍ഘടമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവരെ
സഹായിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളു,അതെന്റെ ദൗത്യമായി ഞാൻ
കണക്കാക്കുന്നു.മേല്‍പ്പറഞ്ഞ സാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്ന് ഞാൻ
മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മളെത്തന്നെ എപ്പോഴും
ശുദ്ധീകരിക്കാനും സംരക്ഷിക്കാനുള്ള ജാഗ്രതയും നാം ആര്‍ജ്ജിക്കേണ്ടതുണ്ട്.
 ആക്സസ് ബാര്‍സ്, റെയ്കി, എൻഎൽപി എന്നിവയെക്കുറിച്ച്
അറിയുന്നതിന് മുമ്പ് നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു?

എല്ലാവരേയും പോലെ ജീവിതത്തിൽ വളരെ വിഷമകരമായ
സാഹചര്യങ്ങളിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്.സാമ്പത്തിക പ്രശ്‌നങ്ങൾ,ജോലി
സംബന്ധമായ കാര്യങ്ങൾ കുടുംബപരമായ വിഷയങ്ങൾ തുടങ്ങിയ ദുര്‍ഘടമായ
സാഹചര്യങ്ങളിലൂടെ കടന്നുപോയ അവസരത്തിലാണ്,എനിക്ക് ആക്‌സസ് ബാര്‍സ്
പഠിക്കാനുള്ള അവസരം ലഭിച്ചത്. ജീവിതത്തിലെ മേൽപ്പറഞ്ഞ എല്ലാ
പ്രശ്നങ്ങളിൽ നിന്നും അതിജീവിക്കാൻ അക്സസ് ബാര്‍സ് എന്നെ സഹായിച്ചു.
ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതെന്തെന്ന് ചോദിച്ചാൽ ഞാൻ പറയും ഉള്ളിന്‍റെ
ഉളളിൽ നിന്നും നാം അനുഭവിക്കുന്ന സമാധാനവും സന്തോഷവും സ്നേഹവുമാണ്
എന്നാണ്.


 നിങ്ങളുടെ സ്വന്തം കുടുംബം, എവിടെ, എങ്ങനെയായിരുന്നു?
എന്റെ കുടുംബം; ഭര്‍ത്താവ് ശ്രീ.അജു ദാസ് എന്‍റെ മെന്റെർ കൂടിയാണ്.മൂത്ത
മകൻ ആരിഷ് റയാൻ ദാസ് എട്ടാം ക്ലാസിലും, ഇളയ മകൻ ഗ്യാൻ ലോയ്ഡ്
ദാസ് മൂന്നാം ക്ലാസിലും പഠിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞമാണ്
ഞങ്ങളുടെസ്വദേശം.


 നിങ്ങൾ ഒരു വ്യക്തിയെ അവരുടെ സ്വന്തം പ്രശ്‌നങ്ങൾക്കായി
കണ്ടുമുട്ടുമ്പോൾ, അവർ നിങ്ങളെ എങ്ങനെ ബന്ധപ്പെടും, നിങ്ങളെ അറിയും?
വ്യക്തികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൾ നിന്നും പ്രതിസന്ധികളിൽ നിന്നും
തരണം ചെയ്യാൻ അവരെ പ്രാപ്തരാക്കാനും കൂടുതൽ സന്തോഷകരമായ ജീവിതം
നയിക്കാനുമുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും, അത് പരിഹരിക്കാൻ
സഹായിക്കുന്ന വിദ്യയായ അക്സസ് ബാര്‍സ് പറഞ്ഞുകൊടുക്കുന്നതിലുമാണ്
ഞാൻ കൂടുതൽ ശ്രദ്ധ നല്‍കുന്നത്.ഇത് അവർക്ക് സ്വയം കൂടുതൽ സന്തോഷം
കണ്ടെത്തുവാനും,സന്തുഷ്ടരാകുവാനും സഹായിക്കുന്ന ഒരു അത്ഭുതകരമായ
വിദ്യയാണ്.കൂടുതൽ അറിവിലേക്കായി നിങ്ങള്‍ക്ക് എന്നെ ഈ നമ്പറിൽ
വിളിക്കാവുന്നതാണ്.8590685223 / 7736774210 ഇ-മെയിൽ; [email protected],
എന്റെ യൂട്യൂബ് ചാനലിന്റെ പേര് Beauty Gawanya.ഫേസ്ബുക്ക്; Beauty Gawanya /
Gawanya Ajudas, ഇൻസ്റ്റാഗ്രാം;Beauty_Gawanya എന്നിവയാണ്.


 നിങ്ങൾക്ക് നിങ്ങളുടെ ക്ലയന്റിനെ മനസ്സിലാക്കകയും അറിയുകയും
ചെയ്യുകയാണെങ്കിൽ, മാത്രമല്ലെ അവരു അവരുടെ പ്രശ്‌നങ്ങളിൽനിന്ന്
അവരെ കരകയറ്റാനും പരിഹരിക്കാനും നിങ്ങൾക്ക് സഹായിക്കാൻ കഴിയൂ
അല്ലെങ്കിൽ അവർക്ക് ഒരു പരിഹാരം പറഞ്ഞുകൊടുക്കാൻ സാധിക്കുമോ?
മിക്ക പ്രശ്‌നങ്ങൾക്കും കാരണം മുൻകാലങ്ങളിൽ സംഭവിച്ചതോ അല്ലെങ്കിൽ ചില
സംഭവങ്ങളുടെ ബന്ധനങ്ങളോ ആണ്.ഇന്നത്തെ സാഹചര്യത്തിൽ അവർ
അനുഭവിക്കുന്ന സമ്മർദ്ദം, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ തുടങ്ങിയവ അവരെ
വേദനയിലേക്കും രോഗത്തിലേക്കും നയിക്കാൻ വളരെ വലിയ പങ്ക്
വഹിക്കുന്നു.സമ്മർദ്ദങ്ങൾ വിഷാദത്തിലേക്കും നയിക്കുന്നു.മുൻകാല
വേദനാജനകമായ സംഭവങ്ങളെക്കുറിച്ചുള്ള വികാരവിക്ഷോഭങ്ങൾ
ലഘൂകരിക്കാനും മായിക്കാനും ആ സാഹചര്യങ്ങളിൽ നിന്ന് മനസ്സിനെ

വേർപെടുത്താനും അക്സസ് ബാര്‍സിലൂടെ സ്വയം ഒരു പരിഹാരം കണ്ടെത്താൻ
എനിക്ക് അവരെ സഹായിക്കാന്‍ സാധിക്കുന്നു.നമ്മുടെ പ്രശ്നങ്ങള്‍ക്ക്
നമുക്കെല്ലാവർക്കും നമ്മുടെ ഉള്ളിൽത്തന്നെ ഉത്തരങ്ങളുണ്ട്.നാമെല്ലാവരും
ശക്തരാണ് പക്ഷെ ഒരു കാര്യം സ്പഷ്ടമാണ്,നമ്മുടെ ആന്തരീക ശക്തികളെക്കുറിച്ച്
നാം അജ്ഞരാണ്.


 ആറ് മാസം മുമ്പ് വരെ നിങ്ങൾക്ക് തീർത്തും അപരിചിതനായ എന്റെ
മാനസികാവസ്ഥ നിങ്ങൾക്ക് എങ്ങനെ പരിഹരിക്കാനാകും?
എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയും അപരിചിതനല്ല.നാമെല്ലാവരും ഈ
ഭൂമിയിൽ നമ്മുടെ കഴിവുകളും സഹായങ്ങളും പരസ്പരം സംഭാവന ചെയ്യാൻ
തന്നെയാണ് ഈ പ്രപഞ്ചം നമ്മെയും സൃഷ്ടിച്ചിരിക്കുന്നത്.ആളുകൾ
ആകസ്മികമായി കണ്ടുമുട്ടുന്നില്ല,മറിച്ച് ഒരു കാരാണത്താലാണെന്ന് ഞാൻ
പൂർണ്ണമായി വിശ്വസിക്കുന്നു.എന്റെ അറിവ് അജ്ഞാതർക്ക് പോലും ദൈനംദിന
ജീവിതത്തിൽ ഞാൻ സംഭാവന ചെയ്യുന്നു.നമ്മൾ കഴിക്കുന്ന ഭക്ഷണവും അതിന്റെ
പിന്നിലെ കൈകളും നമുക്ക് അജ്ഞാതമാണ്, ഉദാഹരണത്തിന്
കർഷകർ,വ്യാപാരികൾ തുടങ്ങി നിരവധിപ്പേരുടെ സേവനം നമ്മൾ
ഉപയോഗിക്കുന്നു നമ്മൾ ഭക്ഷിക്കുന്നു ജീവിക്കുന്നു.അവരാരും നമ്മുടെ
പരിചിതരല്ലെങ്കിൽ കൂടി നാമെല്ലാം പരസ്പരം
ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽത്തന്നെ എനിക്ക് ആരും അപരിചിതരല്ല.ഈ
പ്രപഞ്ചത്തിലെ എല്ലാം ഊർജ്ജത്തിൽ അടിസ്ഥാനമായുള്ളതാണ്.നമുക്ക് കാറ്റിനെ
കാണാൻ കഴിയില്ല പക്ഷേ നമുക്ക് അത് അനുഭവിക്കാൻ കഴിയും.നമ്മൾ
ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളോട് പോലും വളരെ ദൂരെ ഇരുന്നുകൊണ്ട്
ആശയവിനിമയത്തിലൂടെ ആശ്വാസം നല്‍കാനാവുന്നത് പോലെ മറ്റുള്ളവരുടെ
പ്രശ്നങ്ങളിൽ നമുക്ക് ഇടപെടാൻ കഴിയും.എന്നാൽ അതിനായി ഞാൻ
സൂചിപ്പിച്ചതുപോലെ നമുക്ക് ആ വ്യക്തിയുടെ സമ്മതവും വിശ്വാസവും
ആവശ്യമാണ്, ബാക്കിയുള്ളത് പ്രപഞ്ചത്തിന് വിടണം.
 നിങ്ങൾ ഒരു ക്രിസ്ത്യാനി ആണോ, ഹിന്ദു വികാരങ്ങളും മറ്റ് മതങ്ങളുമായി
ബന്ധപ്പെട്ട പല കാര്യങ്ങളും നിങ്ങൾ എങ്ങനെ മനസ്സിലാക്കും?


അതെ, ഞാനൊരു ക്രിസ്ത്യാനിയാണ്.ഇത് വളരെ അഗാധമായൊരു
വിഷയമാണ്.ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നതിനർത്ഥം,എനിക്ക് മറ്റു
മതസ്ഥരെ ഉള്‍ക്കൊള്ളാനും സ്നേഹിക്കാനും കഴിയില്ല എന്നല്ല. എന്‍റെ
പൂര്‍വ്വീകരെല്ലാം ഹിന്ദുക്കളായിരുന്നു എന്ന യാഥാര്‍ത്ഥ്യം എനിക്ക്
നിഷേധിക്കാനാകില്ല.സാനാധന ധർമ്മം എന്ത് മാത്രം ശ്രേഷ്ഠമാണ്,ഞാൻ വിപാസന
ധ്യാനം യോഗ എന്നിവയും ഇഷ്ടപ്പെടുന്നു.പ്രകൃതിയെ സ്നേഹിക്കുന്നു കാരണം
അത് വലിയ നിധിയാണ്.ധാരണകൾ വ്യത്യസ്തമായിരിക്കാം.ഹിന്ദു ധർമ്മത്തിലൂടെ
നമുക്ക് പുരാതന കാര്യങ്ങളെക്കുറിച്ച് ജ്ഞാനമുണ്ട്.അത് ആരും എത്ര കഠിനമായി
ശ്രമിച്ചാലും നശിപ്പിക്കാൻ കഴിയില്ല.ആ ജ്ഞാനമാണ് എനിക്കിഷ്ടം.അതെല്ലാം
മാനുഷികപരിവർത്തനത്തിനും ഉന്നമനത്തിനും വേണ്ടിയുള്ളതാണ്.ആക്സസ്
ബാര്‍സിലൂടെ എനിക്ക് ലഭിച്ച അവബോധം ഹിന്ദു ദര്‍ശനങ്ങളെക്കുറിച്ച് കൂടുതൽ
മനസ്സിലാക്കാൻ എന്നെ സഹായിച്ചു.ആ പഠനം ഞാൻ ഇപ്പോഴും
തുടരുന്നു.അതുപോലെ, മറ്റ് മതങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും
മനസ്സിലാക്കാനുമുള്ള എന്റെ യാത്രയും തുടരുന്നു.ആത്മാവിന് ജാതിയോ മതമോ
ഇല്ല, എല്ലാം പരമമായ ബോധമാണ് എല്ലാം ഒന്നാണ്,അതാണ് സത്യം.

 സപ്ന അനു ബി ജോർജ്