ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നു

റയല്‍ മാഡ്രിഡ് ടീമിന്റെ ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് ക്ലബ് വിടുന്നു. റയലിന്റെ എറ്റവും മികച്ച മധ്യനിര താരങ്ങളില്‍ ഒരാളായിരുന്ന ലൂക്ക ക്ലബ് ലോകകപ്പിന് ശേഷമാണ് ക്ലബ് വിടുക. മോഡ്രിച്ച് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. ‘പ്രിയപ്പെട്ട മാഡ്രിഡ് ആരാധകരെ, ആ സമയമെത്തിയിരിക്കുന്നു. ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത നിമിഷം. പക്ഷേ ഇതാണ് ഫുട്‌ബോള്‍. ജീവിതത്തില്‍ എല്ലാ തുടക്കത്തിനും ഒരു അന്ത്യമുണ്ടാകും.
ശനിയാഴ്ച സാന്റിയാഗൊ ബെര്‍ണബ്യൂവിലെ എന്റെ അവസാന മത്സരമായിരിക്കും. 2012ലാണ് ഞാന്‍ ഇവിടെ എത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെ ജഴ്‌സിയണിയാനാണ് എത്തിയത്. റയലിനായി കളിച്ചത് എന്റെ ജീവിതം മാറ്റി മറച്ചു’, ലൂക്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ക്ലബ്ബിന്റെ പ്രസിഡന്റ് ഫ്‌ലോറന്റിനൊ പെരേസിനും, ടീം അംഗങ്ങള്‍ക്കും, പരിശീലകര്‍ക്കും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുമാണ് ലൂക്ക മോഡ്രിച്ചിന്റെ പോസ്റ്റ് വന്നത്