മൗനം: കവിത , സുജ ശശികുമാർ

Mar 28, 2021 - 06:55
Mar 17, 2023 - 08:25
 0  615
മൗനം: കവിത , സുജ ശശികുമാർ

ലസമായൊഴുകിയെത്തിയതെ

ന്നലിന്നെത്ര മേൽവിരസമായെൻ

വിരൽതഴുകിത്തലോടി.

ഒരു കുഞ്ഞു മൗനത്തിലെത്തി

നോക്കുന്നൊരു

വിരഹിണിയായൊരു കാമുകിയെപ്പോൽ

പറയുവാൻ വയ്യാത്ത പ്രണയത്തിനർത്ഥം 

മധുരമായ് ചുണ്ടിൽ ഒളിപ്പിച്ചു വെച്ചവൾ

മധുരമൊരോർമ്മയായ്

ഹൃദയത്തിന്നൊരു കോണിൽ

ചിപ്പിക്കുൾ മുത്തായൊളിച്ചുവെച്ചു.

നിശ്ശബ്ദമാം നിൻ പ്രണയത്തിൻ മറുമൊഴി

പ്രണയാക്ഷരമായിയെഴുതി വെച്ചു

സ്നേഹത്താൽ ചാലിച്ച നിൻ നിഴൽ ചിത്രം

ഞാനെന്നേ സ്വപ്നത്തിൽ വരച്ചു ചേർത്തൂ.

എരിയുന്നുണ്ടിന്നുമൊരോർമ്മയായ് 

നീയെന്നിൽ നിന്നകലാതെ മായാതെ സഖീ....