ഐ പി എൽ 2025; കന്നി കിരീടം സ്വന്തമാക്കി ആർസിബി

Jun 3, 2025 - 18:43
Jun 3, 2025 - 19:43
 0  44
ഐ പി എൽ  2025; കന്നി കിരീടം സ്വന്തമാക്കി ആർസിബി

ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്ത് കപ്പുയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിംഗ്‌സിനെ ആറ് റണ്‍സിനാണ് ബെംഗളുരു മുട്ടുകുത്തിച്ചത്.

ലോക ക്രിക്കറ്റിലെ കിങ് -വിരാട് കോലിയുടെ കിരീടത്തിലേക്ക് ഇനി ഐപിഎൽ കിരീടത്തിന്റെ പൊൻതിളക്കം കൂടി. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിവാണ് വിരാട് കോലിയുടെ ടീം കപ്പടിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗളൂരു 190 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 184 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ: ബം​ഗളൂരു 190/9. പഞ്ചാബ് 184/7.

 വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. 43 റണ്‍സാണ് കോലി നേടിയത്. 191 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

പവർപ്ലേയിൽ ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഓവറിൽ 13 റൺസ് അടിച്ച് കയറിയ ഫിൽ സാള്‍ട്ടിനെ കെയ്ൽ ജമൈസണ്‍ വീഴ്ത്തി. 9 പന്തിൽ നിന്ന് 16 റൺസ് ആണ് സാൾട്ട് നേടിയത്. സാൾട്ടിന്റെ വിക്കറ്റ് ആർസിബിക്ക് പ്രഹരമേൽപ്പിച്ചു. തുടർന്ന് വിരാട് കോലിയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് പവര്‍പ്ലേയില്‍ 55 റണ്‍സിലെത്തിച്ചു. എന്നാല്‍ ഏഴാം ഓവറില്‍ മായങ്ക് അഗര്‍വാൾ (18 പന്തില്‍ 24) യുസ്‌വേന്ദ്ര ചാഹല്‍ പന്തിൽ വീണു