സുംബയിൽ ജാതിയും മതവും രാഷ്ട്രീയവും കൂട്ടി കുഴയ്ക്കരുത്; വെള്ളാപ്പള്ളി നടേശൻ

Jun 30, 2025 - 18:52
Jun 30, 2025 - 19:02
 0  3
സുംബയിൽ ജാതിയും മതവും രാഷ്ട്രീയവും കൂട്ടി കുഴയ്ക്കരുത്; വെള്ളാപ്പള്ളി നടേശൻ
സുംബ ഒരു വിരസതയില്ലാത്ത വ്യായാമമാണെന്നും അതിൽ പോലും ജാതിയും മതവും രാഷ്ട്രീയവും കൂട്ടി കുഴക്കരുതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം മത റിപ്പബ്ലിക് അല്ലെന്നും അത് ആകുമ്പോൾ മത നേതാക്കൾ ഭരിക്കട്ടെയെന്നും ജനാധിപത്യ റിപബ്ലിക്കിൽ തെരെഞ്ഞെടുക്കപ്പെട്ട ഭരണകൂടം ഭരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വസ്ത്രത്തിനും ഭക്ഷണത്തിനും പഞ്ഞമില്ലാതെയാണ് പുതിയ തലമുറ വിദ്യാലയങ്ങളിൽ വരുന്നത്. വിശന്ന് അർദ്ധ നഗ്നരായാണ് പഴയ തലമുറ വിദ്യാലയങ്ങളിൽ ഒന്നിച്ചിരുന്ന്, പഠിച്ചപ്പോൾ മനുഷ്യരായാണ് അവർ എല്ലാവരും വളർന്നത്. അന്ന് മതങ്ങൾ ഭരണത്തിൽ ഇടപ്പെട്ടിരുന്നില്ല.
സമകാലിക ചില മത നേതാക്കളുടെ പ്രതികരണങ്ങൾ ഭീകരവാദികളായ നേതാക്കളുടേത് പോലെയാണെന്നും വെള്ളാപ്പള്ളി നടേശന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.