രക്ഷകന്റെ ജനനം: ക്രിസ്മസ് ഗാനം; സൂസൻ പാലാത്ര

രക്ഷകന്റെ ജനനം: ക്രിസ്മസ് ഗാനം; സൂസൻ പാലാത്ര

പരിശുദ്ധനായി രക്ഷകനായി

  ദൈവപുത്രൻ വന്നുദിച്ചേ

 ബേത്ലഹേമിൽ വന്നുദിച്ചേ....

    വന്നുദിച്ചേ .....(2)

           

രാജാധിരാജനവൻ ജനനത്തിനിടം നല്കാൻ

  വഴിയമ്പലത്തിൽ സ്ഥലമില്ല...ആ....

     വഴിയമ്പലത്തിൽ സ്ഥലമില്ല .... 

          സ്ഥലമില്ല ....(2)

 

     (പരിശുദ്ധനായി...)

 

കാലിത്തൊഴുത്തവന് ശയ്യാഗൃഹമായി

  കീറത്തുണിയിൽ വൈയ്കോലിൻ

മുകളിലവൻ കിടന്നു ... ഉ..

    അവൻ കിടന്നു....(2)

 

     (പരിശുദ്ധനായി...)

 

കിഴക്കു നിന്നെത്തിയ വിജ്ഞാനികൾ

   നക്ഷത്രം ലക്ഷ്യമാക്കി വന്ന്

ശിശുവിനെ കണ്ടുവല്ലോ ...ഓ...

   കണ്ടുവല്ലോ ...(2)

     (പരിശുദ്ധനായി....)

 

പൊന്നുമൂരുകുന്തിരിക്കവുമായി

നക്ഷത്രം കണ്ടുവന്നവിദ്വാന്മാരവനെ 

വണങ്ങി നിന്നൂ... ഊ..

  വണങ്ങി നിന്നു.... (2)

      (പരിശുദ്ധനായി ... )

 

രാജാധിരാജനവൻ കന്യാമേരിയിൻ

സുതനായ് പിറന്നുവല്ലോ 

ബേത്ലഹേം പട്ടണത്തിൽ... ൽ ....

ബേത്ലഹേം പട്ടണത്തിൽ... (2)

      (പരിശുദ്ധനായി....)

 

യഹൂദ്യാദേശത്തെ ബെത്ലഹേമേ 

നീയെഹൂദ്യപ്രഭുക്കന്മാരിൽ 

  ഒട്ടും ചെറുതല്ല...ആ...

     ഒട്ടും ചെറുതല്ല ... 

          (2)

      ( പരിശുദ്ധനായി...)

 

ദൈവജനമാം യിസ്രായേലിനെ

മെയിപ്പാനുള്ള തലവൻ

 നിന്നിൽനിന്നുദിച്ചുവല്ലോ.. ഓ...

      നിന്നിൽ നിന്നുദിച്ചുവല്ലോ ...(2)

        (പരിശുദ്ധനായി ....)

 

കാലഗണനയെ രണ്ടായി തിരിച്ചവനെ

  തിരുജനനത്താൽ എളിയവരുദ്ധരിക്കപ്പെട്ടല്ലോ.. ഓ...

   എളിയവരുദ്ധരിക്കപ്പെട്ടല്ലോ... (2)

 

        (പരിശുദ്ധനായി .....)

 

പരിശുദ്ധനായി രക്ഷകനായി

   രാജാധിരാജനവൻ 

ബേത്ലഹേമിൽ വന്നുദിച്ചേ

      വന്നുദിച്ചേ... വന്നുദിച്ചേ...

         ( 4 )

 

സൂസൻ പാലാത്ര