ബേത്ലേഹം പുൽക്കൂട്ടിന്നുണ്ണി : കവിത; ഷീല ജഗധരൻ

ബേത്ലേഹം പുൽക്കൂട്ടിന്നുണ്ണി : കവിത; ഷീല ജഗധരൻ

മുത്തേ മണ്ണിൻ മുത്തേ നിന്നെ

മുത്താൻ വല്ലാമോഹം

ബേത്ലേഹം പുൽക്കൂട്ടിനുണ്ണി നിന്നെ

പാടിയുറക്കാൻ മോഹം

പാടിയുറക്കാൻ മോഹം

 

മഞ്ഞണി തുള്ളികൾ തുള്ളി കളിക്കുന്ന

മഞ്ഞണി രാവിലെന്നീശോ 

കീറ്റുശീലയ്ക്കുള്ളിൽ  ഗോശാലയിൽ വന്നു

മാനവർക്കാനന്ദമേകാൻ

 

കാറ്റിൽ കുഞ്ഞിക്കാറ്റിൽ ആടും

തളിരില തുമ്പിൽ

കുഞ്ഞലകൾ മുത്തം നൽകിയ

ശോശന്ന പൂക്കൾ

നുള്ളിയിറുത്തു നിൻ കാൽക്കൽ വെച്ചു ഞാൻ

കുമ്പിട്ടു നിന്നിടുമ്പോൾ

മധുരമായ് നീ ചിരിച്ചു നിൽക്കണം

പൊന്നോമൽ കുഞ്ഞേ

 

വിണ്ണിലെ താരകം മണ്ണിൽ പിറന്നത്

കാണുവാനെത്തിടുന്നു

 ആട്ടിടയൻമാരും വിദ്വാൻമാരും

സമ്മാനങ്ങളുമായ്

വാനിലെ ഗായകർ

പാടി തിമിർക്കുന്നു

നവ നവ ഗാനം

 

ഷീല, ജഗധരൻ