രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, സംസാരിച്ചത് ഇങ്ങോട്ട് വിളിച്ചപ്പോൾ; വാർത്തകൾ തള്ളി മുഖ്യമന്ത്രി

Dec 26, 2025 - 13:44
 0  4
രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല,  സംസാരിച്ചത് ഇങ്ങോട്ട് വിളിച്ചപ്പോൾ; വാർത്തകൾ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: മേയർ വി.വി. രാജേഷിനെ മുഖ്യമന്ത്രി ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചു എന്ന വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. രാജേഷിനെ മുഖ്യമന്ത്രി പ്രത്യേകമായി വിളിച്ചെന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് ഓഫീസിന്റെ പ്രതികരണം.

വെള്ളിയാഴ്ച രാവിലെ വി.വി. രാജേഷ് മുഖ്യമന്ത്രിയുമായി സംസാരിക്കാൻ പേഴ്‌സണൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി അടുത്ത് ഇല്ലാതെയിരുന്നതിനാൽ പിന്നീട് ബന്ധപ്പെടാമെന്ന് പി.എ അറിയിക്കുകയും ചെയ്തിരുന്നു.

തുടർന്ന് പി.എ, രാജേഷിനെ മുഖ്യമന്ത്രിയോട് കണക്ട് ചെയ്യുകയായിരുന്നു. മേയർ തെരഞ്ഞെടുപ്പിന് പോകുകയാണെന്നും വിജയിച്ചാൽ നേരിട്ട് കാണുമെന്നും രാജേഷ് അറിയിച്ചു. അതിന് മറുപടിയായി “ആവട്ടെ, അഭിനന്ദനങ്ങൾ” എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് ഓഫീസ് വിശദീകരിച്ചത്.