രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല

Mar 19, 2026 - 18:19
 0  5
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പീഡനക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി കോടതി. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്ഐടി നൽകിയ ഹർജിയാണ് തിരുവനന്തപുരം മാജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

രണ്ടാമത്തെ പീഡന കേസിലെ അതിജീവിതയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ഹർജി നൽകിയിരുന്നത്. എന്നാൽ അതിജീവിതയുടെ അമ്മയുടെ ഫോണിൽ നിന്നും രാഹുലിനെയാണ് ബന്ധപ്പെട്ടതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

അതേസമയം, രാഹുലിന്റെ ഫോണുകളില്‍ നിന്ന് അതിജീവിതകളുടെ നമ്പര്‍ നീക്കം ചെയ്ത് കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കര്‍ശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്.