ആരോപണങ്ങൾ വ്യാജമെന്ന് രാഹുൽ; പരാതിക്കാരിയുമായുള്ള ചാറ്റ് വിവരങ്ങൾ പുറത്ത്
കൊച്ചി: മൂന്നാം ബലാത്സംഗ പരാതിയിൽ പറയുന്ന കാര്യങ്ങൾ മുഴുവനും വ്യാജവും ബാലിശവുമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യ ഹര്‍ജിയിലെ രാഹുലിന്റെ വാദങ്ങളാണിവ. ഹർജിക്കാരനെ അപകീർത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെയുള്ള പരാതിയാണിതെന്നും കേസിൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നുമാണ് വാദം.
പരാതിക്കാരി വിവാഹിതയായ സ്ത്രീയാണ്. ഉഭയസമ്മതത്തോടെയുള്ള ബന്ധം ആണ് ഇരുവരും തമ്മിലുണ്ടായിരിക്കുന്നതെന്നും ജാമ്യഹർജിയിൽ പറയുന്നു. പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല.
പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിന്റെ ഗുണദോഷങ്ങളെ കുറിച്ച് പരാതിക്കാരിക്ക് ബോധ്യമുണ്ടായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു എന്നാണ് പ്രതിഭാഗം വാദിക്കുന്നത്. പരാതിക്കാരി അവിവാഹിതയാണെന്ന ധാരണയിലാണ് ഹർജിക്കാരൻ ബന്ധം പുലർത്തിയത്. എന്നാൽ അവർ വിവാഹിതയാണെന്ന് അറിഞ്ഞതോടെ ആ ബന്ധം അവസാ.നിപ്പിക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നു