അതിജീവിതയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ റിമാൻഡിലുള്ള രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 11 ദിവസമായി ജയിലിലാണ് രാഹുൽ ഈശ്വർ. വ്യാഴാഴ്ച 11 മണി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ 11 ദിവസം കൊണ്ട് താൻ 11 കിലോ കുറഞ്ഞുവെന്നും വൃക്കയുടെ പ്രവർത്തനം മോശമാകുമെന്നുമാണ് രാഹുൽ ഈശ്വർ പറഞ്ഞത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് ഇക്കാര്യങ്ങൾ അറിഞ്ഞതെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിടേണ്ട കേസിനാണ് തന്നെ 11 ദിവസമായി ജയിലിൽ ഇട്ടിരിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.