രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Dec 4, 2025 - 09:52
Dec 4, 2025 - 09:54
 0  3
രാഹുല്‍  മാങ്കൂട്ടത്തില്‍ എംഎൽഎയെ  കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

 തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ  രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക് കടന്നത്‌.

രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന് രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. രാഹുലിനെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ കെപിസിസി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും നിലപാട് എടുത്തു.

രാഹുലിനെതിരെ ലൈംഗിക പീഡന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തുവന്നതോടെയാണ് കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക് പോയത്. ഇനിയും യുവതികള്‍ പരാതിയുമായി എത്താനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല. ബംഗളൂരു സ്വദേശിനിയായ യുവതിയാണ് പുതിയ പരാതിക്കാരി.