ഖത്തര്‍ എയര്‍വെയ്സ് ലോകത്തിലെ മികച്ച വിമാന കമ്ബനി

ഖത്തര്‍ എയര്‍വെയ്സ് ലോകത്തിലെ മികച്ച വിമാന കമ്ബനി

സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ഖത്തര്‍ എയര്‍വേസിന് നേട്ടം. മികച്ച വിമാനക്കമ്ബനിയായി ഖത്തര്‍ എയര്‍വേസിനെ തെരഞ്ഞെടുത്തു.

ലോകത്തെമ്ബാടുമുള്ള 350 വിമാനക്കമ്ബനികളില്‍നിന്നാണ് ഖത്തര്‍ എയര്‍വേസ് ഒന്നാമതെത്തിയത്.ഓണ്‍ലൈന്‍ വഴി നടന്ന വോട്ടെടുപ്പില്‍ 100 ലേറെ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരാണ് പങ്കെടുത്തത്.

എട്ടാം തവണയാണ് ഖത്തര്‍ വിമാനക്കമ്ബനി ഈ നേട്ടം സ്വന്തമാക്കുന്നത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈനിനെ രണ്ടാം സ്ഥാനത്തേക്കാണ് പിന്തള്ളിയാണ് നേട്ടം. എമിറേറ്റ്സാണ് മൂന്നാം സ്ഥാനത്ത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഖത്തര്‍ എയര്‍വേസിനെ ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനായി പ്രഖ്യാപിച്ചത്. 

നേരത്തെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം ഹമദ് വിമാനത്താവളം സ്വന്തമാക്കിയിരുന്നു.