അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ച നിലയില്‍5: ഈ വര്‍ഷം ഇത് പത്താമത്തെ സംഭവം

അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി  കൂടി മരിച്ച നിലയില്‍5: ഈ വര്‍ഷം ഇത് പത്താമത്തെ സംഭവം

വാഷിങ്ങ്ടണ്‍: അമേരിക്കയില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ വംശജയായ ഉമ സത്യസായ് ഗദ്ദെയാണ് മരിച്ചത്.

അമേരിക്കയിലെ ഓഹായോയില്‍ വെള്ളിയാഴ്ച്ചയാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ വര്‍ഷം പത്താമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയെയാണ് അമേരിക്കയില്‍ മരിച്ച നിലയില്‍ കാണുന്നത്. വിദ്യാർത്ഥിനിയുടെ മരണകാരണം അന്വേഷിച്ച്‌ വരികയാണ്. അതേസമയം ഉമ സത്യസായ് ഗദ്ദെയുടെ മരണത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം അറിയിച്ചു. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ സഹായം നല്‍കി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ ആശങ്കയിലാണ്  വിദ്യാര്‍ത്ഥികള്‍