പുഞ്ചിരി : കവിത, റോയ് പഞ്ഞിക്കാരൻ

പുഞ്ചിരി :  കവിത,  റോയ് പഞ്ഞിക്കാരൻ
 
വെറുതെ ചുറ്റി നടക്കുമ്പോൾ 
എൻ കണ്ണുകൾ ആരുടെയൊക്കെയോ 
മുഖത്ത് പതീയും, 
വിലയുള്ള പുഞ്ചിരി കാണുവാൻ . 
ഞാനൊന്നു അവരെ നോക്കി പുഞ്ചിരിച്ചാൽ 
'ഇവൻ ആരടെ' എന്ന ഭാവം. 
ചുണ്ടുകൾ കൂട്ടിപ്പിടിച്ചു 
കണ്ണുകൾ നേർ രേഖയിലാക്കി 
അന്യരെ നോക്കി പുഞ്ചിരിക്കുന്നത് 
പാപമാണെന്ന ഭാവത്തോടെ നടന്നകലുന്നു . 
മൃഗങ്ങൾ പുഞ്ചിരിക്കില്ലല്ലോ 
എന്നോർത്ത് ഞാൻ എന്നെ നോക്കിയൊന്നൂടി പുഞ്ചിരിക്കും