പ്രസൂൺ ജോഷി പ്രസാർ ഭാരതി ചെയർമാൻ

May 2, 2026 - 19:19
 0  3
പ്രസൂൺ ജോഷി പ്രസാർ ഭാരതി ചെയർമാൻ

ന്യൂഡൽഹി: പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂൺ ജോഷിയെ പ്രസാർ ഭാരതി ചെയർമാനായി നിയമിച്ചു. ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കാലാവധി തീരുന്നതിന് മുൻപ് രാജിവെച്ച നവനീത് കുമാർ സെഹ്ഗാളിന് പകരക്കാരനായാണ് പ്രസൂൺ ജോഷി എത്തുന്നത്.

2024 മാർച്ചിൽ ചുമതലയേറ്റ സെഹ്ഗാൾ 2025 ഡിസംബറിലാണ് രാജി സമർപ്പിച്ചത്. 2017 മുതൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പരസ്യരംഗത്തെ പ്രമുഖരായ മക്കാൻ വേൾഡ് ഗ്രൂപ്പിന്റെ ഏഷ്യ പസഫിക് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.