ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ബി. അശോകിനും എന്‍. പ്രശാന്തിനും നിയമനം
തിരുവനന്തപുരം: സസ്‌പെൻഷൻ കാലാവധി പൂർത്തിയാക്കി സർവീസിൽ തിരിച്ചെത്തിയ ഡോ. ബി. അശോകിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. സർവീസിൽ തിരിച്ചെത്തിയ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ എൻ. പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ഇതിന് പുറമേ യുവജനക്ഷേമം, മൃഗശാലകൾ, മ്യൂസിയം, പുരാവസ്തു-ആർക്കൈവ്സ് എന്നീ വകുപ്പുകളുടെ പൂർണ്ണമായ അധിക ചുമതലയും പ്രശാന്തിന് നൽകിയിട്ടുണ്ട്.
കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്ന് മിൻഹാജ് ആലത്തെ മാറ്റി. അദ്ദേഹത്തെ കൃഷിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറായും നിയമിച്ചു. സ്പോർട്സ്, യുവജനക്ഷേമം, മ്യൂസിയം-പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും. നിലവിൽ റവന്യൂ-ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയായ എം.ജി. രാജമാണിക്യത്തെയാണ് പുതിയ കെഎസ്ഇബി സിഎംഡിയായി നിയമിച്ചിരിക്കുന്നത്. പവർ, പരിസ്ഥിതി, പാർലമെന്‍ററി കാര്യ വകുപ്പുകളുടെ ചുമതലയും രാജമാണിക്യം വഹിക്കും.
അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ ചുമതലകൾ
ബിശ്വനാഥ് സിൻഹ : ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ഇദ്ദേഹത്തിന് കയർ വികസനം, ഭവനനിർമ്മാണം എന്നീ വകുപ്പുകളുടെ പൂർണ്ണ അധിക ചുമതല കൂടി നൽകി. ജലവിഭവ വകുപ്പിന്‍റെ ചുമതലയിൽ തുടരും. തീരദേശ ഷിപ്പിംഗ്, ഇൻലാൻഡ് നാവിഗേഷൻ വകുപ്പുകളിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കി.
കെ.ആർ. ജ്യോതിലാൽ : ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ജ്യോതിലാലിന് പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ്, സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി എന്നീ പദവികളുടെ പൂർണ്ണ അധിക ചുമതല നൽകി. നികുതി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, പബ്ലിക് പ്രൊക്യുർമെന്‍റ് അഡ്വൈസറി വകുപ്പുകളുടെ ചുമതലയിൽ അദ്ദേഹം തുടരും.
ഡോ. രാജൻ എൻ. ഖൊബ്രാശഡെ : ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ അദ്ദേഹത്തെ സാംസ്കാരികം, ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് എന്നിവയിൽ നിന്ന് ഒഴിവാക്കി. ആയുഷ് (AYUSH) വകുപ്പിന്‍റെ അധിക ചുമതലയിൽ തുടരും.
പ്രിൻസിപ്പൽ സെക്രട്ടറിമാരും സെക്രട്ടറിമാരും
ഡോ. ശർമ്മിള മേരി ജോസഫ് : വനിതാ-ശിശുവികസന വകുപ്പിൽ നിന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെ പൂർണ്ണ അധിക ചുമതലയും നൽകിയിട്ടുണ്ട്.
ഡോ. രാജു നാരായണസ്വാമി : പാർലമെന്‍ററി കാര്യ വകുപ്പിൽ നിന്ന് സൈനിക് ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥലം മാറ്റി.
ടിങ്കു ബിസ്വാൾ : തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഇവരെ കൃഷിവകുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കി. ഐഎംജി ഡയറക്ടർ ജനറലായി തുടരും.
ഡോ. രത്തൻ യു. കേൽക്കർ : മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ഇദ്ദേഹത്തിന് തീരദേശ ഷിപ്പിംഗ്-ഇൻലാൻഡ് നാവിഗേഷൻ, പിആർഡി , വയോജന ക്ഷേമം എന്നീ വകുപ്പുകളുടെ പൂർണ്ണ അധിക ചുമതല കൂടി നൽകി.
ബിജു കെ. : പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായ ബിജുവിനെ വനം-വന്യജീവി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. നൈപുണ്യ വികസനം, കശുവണ്ടി വ്യവസായം, പൊതുഭരണം, ടൂറിസം എന്നീ വകുപ്പുകളുടെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും.
ടി.വി. അനുപമ : തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. എയർപോർട്ടുകൾ, മെട്രോ റെയിൽ, ഉദ്യോഗസ്ഥ-ഭരണപരിഷ്കാരം, എസ്‌സി/എസ്ടി-പിന്നോക്ക വിഭാഗ വികസനം എന്നീ വകുപ്പുകളുടെ ചുമതലയും നൽകിയിട്ടുണ്ട്.
സ്പെഷ്യൽ സെക്രട്ടറിമാരും കമ്മീഷണർമാരും
ജീവൻ ബാബു കെ. : ലാൻഡ് റവന്യൂ കമ്മീഷണർ പദവിയിൽ നിന്ന് റവന്യൂ-ദുരന്തനിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.
എച്ച്. ദിനേശൻ : കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്ന് ലാൻഡ് റവന്യൂ കമ്മീഷണറായി നിയമിച്ചു. ദുരന്തനിവാരണ കമ്മീഷണറുടെ അധിക ചുമതലയും നൽകി.
ദിവ്യ എസ്. അയ്യർ : കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് ഡയറക്ടർ പദവിയിൽ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. വിഴിഞ്ഞം പോർട്ട് എംഡി (MD), സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കി.
എസ്. സുഹാസ് : റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ എംഡി സ്ഥാനത്തുനിന്ന് ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.
ഷാനവാസ് എസ്. : ലേബർ വകുപ്പിൽ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി മാറ്റി. ആർബിഡിസികെ എംഡി, സിആർഡിപി സ്പെഷ്യൽ ഓഫീസർ എന്നീ അധിക ചുമതലകളും നൽകി.
ഡോ. ഡി. സജിത് ബാബു: സഹകരണ സംഘം രജിസ്ട്രാർ പദവിയിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ അധിക ചുമതലയും നൽകി. പ്രേം കൃഷ്ണൻ എസ്. ആണ് പുതിയ സഹകരണ സംഘം രജിസ്ട്രാർ.
മറ്റ് പ്രധാന മാറ്റങ്ങൾ: അഫ്സാന പർവീൺ കോളേജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും, സ്നേഹിൽ കുമാർ സിംഗ് പൊതുവിദ്യാഭ്യാസ ഡയറക്ടറായും, ശ്രീധന്യ സുരേഷ് ഫുഡ് സേഫ്റ്റി കമ്മീഷണറായും നിയമിതരായി. അനു എസ്. നായർ നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറാകും. ഹർഷിൽ ആർ. മീന IAS കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായും ചുമതലയേൽക്കും. ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറായിരുന്ന വിനോദ് വി.ആർ. നെ പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ നാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അധിക ചുമതല