സിബിഎസ്ഇ മൂല്യനിർണയം; കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നോട്ടീസ്
സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. ഒഎസ്എം (ഓണ്‍ സ്ക്രീൻ മാർക്കിങ്) സംവിധാനം ചോദ്യം ചെയ്ത് എൻ എസ് യു നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും. പരീക്ഷണത്തിൽ തന്നെ പാളിയ ഒഎസ്എം സംവിധാനമാണ് ധൃതിപ്പിടിച്ച് സിബിഎസ്ഇ നടപ്പാക്കിയത്.
പ്ലസ്ടു പരീക്ഷയ്ക്ക് ഒരു മാസം മുൻപാണ് ഡൽഹിയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒഎസ്എം പരിഷ്ക്കരണത്തിനുള്ള ട്രയൽ റൺ നടത്തിയത്. സ്വകാര്യ സ്കൂളുകൾ, ഡൽഹി സർക്കാർ നടത്തുന്ന സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൾമാർ അടക്കം പ്രതിനിധികൾ അടങ്ങുന്ന സമിതിയെയും ഇതിനായി നിയോഗിച്ചു. ഉത്തക്കടലാസുകൾ തയ്യാറാക്കി ഓൺ സ്ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണ്ണയം നടത്തുന്ന രീതി പരീക്ഷിച്ചു നോക്കി. എന്നാൽ തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങളാണ് ഉണ്ടായത്.