കുയിൽ : കവിത , റോയ്‌ പഞ്ഞിക്കാരൻ

Oct 16, 2022 - 16:54
Mar 9, 2023 - 12:47
 0  201
കുയിൽ : കവിത , റോയ്‌ പഞ്ഞിക്കാരൻ

 

 

വസന്തം വന്നെത്താറായിട്ടും 

പൂമരം ഉപേക്ഷിച്ചു 

കുയിൽ  തന്റെ ചിറകുകൾ വിടർത്തി 

പറന്നകലുന്നു, 

നീ പോകുന്ന വഴിയിൽ 

ഞാനുമൊരു കിളിയായിരുന്നെങ്കിൽ 

നിന്നരുകിൽ പറന്നു വന്നേനെ. 

മാനം മുട്ടെ വളർന്ന നിൻ ചിറകുകൾ 

മറയ്ക്കുന്നു എൻ  മനവും. 

പൂമരത്തിന്റെ നേർത്ത ഇലകൾ 

എൻ ആത്മാവിലേക്ക് പൊഴിഞ്ഞു 

വീഴുന്നു, പുതുമഴയായി .

എൻ ഇലകളെ അറിയില്ല എനിക്ക് ,

ഈണത്തിൽ മംഗള ഗാനം പാടാൻ 

കുയിൽ നാദം വീണ്ടും 

നിൻ  ചില്ലകളിൽ പറന്നെത്തുമോയെന്നു .