ആറ് ചെറു കവിതകൾ: നിഥിൻകുമാർ ജെ പത്തനാപുരം

ആറ് ചെറു കവിതകൾ: നിഥിൻകുമാർ ജെ പത്തനാപുരം
ഓർമയുടെ ഇതൾ
******************
ഓർമയുടെ ഇതളുകൾ
പൊഴിയുമെന്ന്
ഓരോ പൂവിനുമറിയാം.
കരയുന്ന തീരം
*****************
തീരം കരയുന്നത്
വിധിയെന്ന്
പാവം തിര വെറുതെ കരുതി.
സുഖം
**********
മരണത്തെപോലെ
സുഖമുള്ളതൊന്നുമില്ലന്ന്
ചിലരേലും കരുതുന്നു.
ഓർമ.
**********
ഏതോ കടലിന്റെ
തീരമിന്നും കടന്നു വരാത്ത
തെന്നലിനെ ഓർക്കുന്നു.
നിമിഷം
**********
നിമിഷങ്ങൾ
വെറുതെയങ്ങു
പോകുന്നതോരോ 
നിമിഷവും ഞാൻ കണ്ടു.
മരുഭൂമി പെയ്യട്ടെ
****************-*
മരുഭൂമി പെയ്യുന്നതും
കൊതിച്ചൊരു മണൽത്തരി
കാത്തിരുന്നു.