പ്രണയം; ഗാനം: സുമ രാധാകൃഷ്ണൻ

അറിയുന്നു ഞാൻ സഖി
പ്രണയമാം ഗാനങ്ങൾ
അകതാരിൽ നിന്നെയും
ഓർത്തിടുമ്പോൾ
ഒരു രാഗ ഗീതമായ്
എരിയും മനസ്സിലെ
നിറ ദീപ മായി
പകർന്നു നൽകാം
ഇനി നമ്മൾ കാണില്ലെ
ന്നറിയാതെ ആ മന്ത്രം
പ്രണയമാം ലോകത്ത
ങ്ങോർത്തിടുമ്പോൾ
അറിയാതെ എന്നിലെ
അനുരാഗമൊക്കെയും
ഒരു ജീവനാളമായ്
തീർന്നിടട്ടെ
പ്രണയത്തിൻകൂടാര
വാതിലിൽഞാനെന്റെ
ഹൃദയാനുരാഗം
നുകർന്നിടുമ്പോൾ
അനുരാഗ ലോലനായ്
നിൻവഴി താരയിൽ
ഇടറും മനസ്സുമായ്
മാറി നിൽക്കാം
സുമ രാധാകൃഷ്ണൻ