ക്യാമറ: കവിത, ഡോ. ജേക്കബ് സാംസൺ

ക്യാമറ: കവിത, ഡോ. ജേക്കബ് സാംസൺ
ക്യാമറ !
എങ്ങുതിരിഞ്ഞാലും
ക്യാമറ !!
ഒളിച്ചും
ഒളിക്കാതെയും
രാവും പകലും
ഉണർന്നിരിക്കുന്ന
ക്യാമറ !!!
' പതിഞ്ഞു!!
ക്യാമറയ്ക്കുള്ളിൽ
പതിഞ്ഞു!!! "
പതിയുവാൻ 
ഇനിയാർക്കുമൊന്നും
ബാക്കിയില്ല
തുടക്കത്തിൽ
കണ്ണും മിഴിച്ച്
കാണാനെത്തിയവർ
ഇപ്പോൾ
കണ്ണുകൾ തേഞ്ഞ്
കാഴ്ച്ചകൾ മങ്ങി
ഒന്നും കാണാതെ
നടക്കുന്നു.
എല്ലാം
ക്യാമറയിലുണ്ട്
ക്യാമറയിൽതന്നെ
ഇരിക്കട്ടെ
ക്യാമറ എല്ലാം കാണട്ടേ
കണ്ടുമടുക്കട്ടെ