മനുഷ്യന്റെ ക്രൂരതയിൽ പിടയുന്ന പ്രകൃതിയുടെ വിലാപം: ലേഖനം, കെ. പ്രേമചന്ദ്രൻ നായർ

മനുഷ്യന്റെ ക്രൂരതയിൽ പിടയുന്ന പ്രകൃതിയുടെ വിലാപം: ലേഖനം, കെ. പ്രേമചന്ദ്രൻ നായർ

      പ്രകൃതിക്കേറ്റ പരിക്കുമൂലം ഋതുഭേദങ്ങൾ പോലും കാലം തെറ്റി വരികയാണ്. പ്രകൃതിയെ ഏറ്റവും ആത്മാർഥമായി സ്നേഹിക്കുന്നത് കവികൾ തന്നെയാണ്. കാരണം അവരുടെ കാവ്യഭാവനകൾക്കു ചിറകുകൾ മുളക്കുന്നത് പ്രകൃതിയുടെ സൗന്ദര്യ ദൃശ്യങ്ങളിൽ നിന്നാണ്. ആ സുന്ദര ദൃശ്യങ്ങൾക്ക് ക്ഷതം സംഭവിക്കുമ്പോഴാണ് കവികളും വിമര്ശകരുമെല്ലാം വിപ്ലവകാരികളായി മാറുന്നത്.

25 വർഷങ്ങൾക്കു മുൻപ് കവിതാ രൂപത്തിൽ ഇഞ്ചക്കാട് ബാലചന്ദ്രൻ അവതരിപ്പിച്ചപ്പോൾ ആരും അതത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ 24വർഷങ്ങൾക്കു ശേഷം ഇത് അവതരിപ്പിച്ചു. ആരുടെയും മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുന്ന വരികളാണ് ഇതിൽ. ഇത് കൂടുതൽ ജനപ്രിയമായി മാറി. പ്രകൃതിയുടെ നിലവിളി വൈകാരികമായി ആലപിച്ച ആ കവിതയുടെ പ്രസക്തി കേരളത്തിൽ പ്രകൃതി കലിതുള്ളിയ സമയത്തെങ്കിലും നാം ഓർക്കണമായിരുന്നു.

വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന ചോദ്യം ഈ കവിതയിൽ ഒരു മുന്നറിയിപ്പായിരുന്നെങ്കിൽ ഇന്ന് അത് യാഥാർഥ്യകുമോ എന്ന വലിയ ആശങ്കയ്ക്ക് തന്നെ കാരണമായി മാറി. പ്രകൃതിയെ മലീനസമാക്കുന്നതിനെ തിരെയും വെള്ളം കെട്ടി നിർത്തുന്ന കൂറ്റൻ ഡാമുകൾക്കെതിരെയും ഈ കവിതയിൽ കവി തുള്ളുന്നുണ്ട്.

നദികൾക്കുപോലും വഴി മുടക്കി കൂറ്റൻ കെട്ടിടങ്ങൾ നിർമ്മിച്ചും ഡാമുകൾ പടുത്തുയർത്തിയും മലയിടിച്ചും, മണൽ വാരിയും, വെടിമരുന്നുപയോഗിച്ചു പാറകൾ പൊട്ടിച്ചും, ബോർ വെൽ ഉപയോഗിച്ച് വെള്ളമൂറ്റിയും, നെൽപ്പാടങ്ങൾ നികത്തിയുമെല്ലാം പ്രകൃതിയെ സംഹരിക്കാൻ ഇറങ്ങിയ മനുഷ്യൻ. അവരാണ് ഇത്തരം വലിയ വിപത്തുകൾ വിളിച്ചു വരുത്തുന്നത്.   

കനത്ത മഴ ഇനിയും ഉണ്ടാകുകയും ശക്തമാവുകയും ചെയ്താൽ മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ഷട്ടറുകൾ മുഴുവൻ തുറക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്താൽ എന്താണ് സംഭവിക്കുകഎന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയില്ല. ഇടുക്കി ഡാമിലെ ഷട്ടറുകൾ തുറന്നാൽ തന്നെ ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ വൻ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ചരിത്രത്തിൽ ഇന്ന് വരെ വെള്ളപ്പൊക്കമുണ്ടാകാത്ത പാലക്കാട് നഗരം പോലും വലിയ കെടുതിക്ക്‌ സാക്ഷ്യം വഹിക്കുകയുണ്ടായി. 

      കേരളത്തിലെ എല്ലാ ജില്ലകളിലും ഡാമുകളിൽ ജലനിരപ്പ് ഉയർന്നാൽ ഒഴുകിപ്പോകാനുള്ള മാർഗ തടസ്സം സൃഷ്ട്ടിച്ചത് മനുഷ്യർ തന്നെയാണ്. മണ്ണ് നികത്തി നിർമിച്ച കൂറ്റൻ കെട്ടിടങ്ങളും, റോഡുകളും, മണലൂറ്റുമാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. കൃഷിഭൂമിയും, തണ്ണീർത്തടങ്ങളും, തോട്കളുമെല്ലാം വ്യാപകമായാണ് നികത്തപ്പെട്ടിരിക്കുന്നതു.  അതായതു വികസനം വേണം. എന്നാൽ അത് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് വേണം ചെയ്യേണ്ടത്.

മാറി മാറി വരുന്നസർക്കാറുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഇനിയെങ്കിലും ശ്രദ്ധിച്ചില്ലായെങ്കിൽ വരും നാളുകളിൽ കൊടിയ ദുരന്തത്തിനായിരിക്കും കേരളം സാക്ഷ്യംവഹിക്കേണ്ടി വരിക. കറണ്ട് ഉല്പാദനത്തിന് മറ്റു മാർഗങ്ങൾ കൂടി പരീക്ഷിച്ചു ഡാമുകളിൽ വെള്ളം കെട്ടി നിർത്തുന്ന ഏർപ്പാട് തന്നെ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുഴകൾ സ്വന്തമായി ഒഴുകട്ടെ....

ഭൂമി അങ്ങേയറ്റം അപകടമായ അവസ്ഥയിലെത്തിയിട്ടും മനുഷ്യനുൾപ്പെടെ സകല ജീവജാലങ്ങളുടെയും നിലനില്പിനെക്കുറിച്ചു ചോദ്യങ്ങൾ ഉയർന്നിട്ടു ഇക്കാലമത്രയും ഒരു പരിഹാര നടപടിയും തുടങ്ങിയിട്ടില്ല. മനുഷ്യരുടെ ആർത്തിയാണ് പലപ്പോഴും പ്രകൃതി ദുരന്തങ്ങൾക്കു കരണമായിട്ടുള്ളതെന്നു ചരിത്രം പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടുന്നത്. കേരളത്തിന്റെ മാത്രമല്ല ദക്ഷിണഇന്ത്യയുടെ മുഴുവൻ ജലലഭ്യതയും നിലനില്പും പശ്ചിമഘട്ട മലനിരകളെ ആശ്രയിച്ചാണ്.

കേരളത്തിലെ 44  നദികളുടെയും ഉത്ഭവം ഈ മല നിരകളിൽ നിന്നാണ്. ഈ നദികളുടെയും കൈവഴികളുടെയും ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാൽ ആർക്കും മനസ്സിലാകും കയ്യേറ്റങ്ങളുടെ ഭീകരത. അന്തരീക്ഷമലിനീകരണമില്ലാതാക്കി ശുദ്ധവായു നൽകുന്ന കാടുകൾ, മലകൾ എല്ലാം കച്ചവട കണ്ണുകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.   

നദികളെ മാത്രമല്ല കടലിനെയും മനുഷ്യർ വെല്ലുവിളിക്കുകയാണ്. തീരദേശങ്ങളിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കടലും തീരവും തമ്മിലുള്ള ജൈവബന്ധത്തെയും താപജലകൈമാറ്റങ്ങളെയും വരെ ബാധിച്ചിട്ടുണ്ട്.       ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ പൂർണമായും തുറക്കുമ്പോൾ വെള്ളം പൂർണമായും ഒഴുകിപ്പോകേണ്ടതും അത്യന്തികമായി കടലിലേക്ക് തന്നെയാണെന്നതും ഓർക്കണം.         

 പ്രകൃതിയെ ചൂഷണം ചെയ്താൽ.......... ആക്രമിച്ചാൽ...... അതിന്റെ ഫലം മനുഷ്യർ തന്നെ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് പരിസ്ഥിതി പ്രവർത്തകർ ആവർത്തിച്ച് നൽകുമ്പോഴും ഇഞ്ചക്കാട് ബാലചന്ദ്രനെയും, ബാലചന്ദ്രൻ ചള്ളിക്കാടിനെയും, സുഗതകുമാരിയെയും പോലുള്ള കവികൾ ഓർമ്മിപ്പിക്കുമ്പോഴും മുഖം തിരിയുന്നവർ കേരളം കണ്ട ഭീതിയുടെ പശ്ചാത്തലത്തിലെങ്കിലും ഒരു തിരുത്തൽ നടപടിക്ക് തയാറാകേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന ദുരന്തം മുന്നിൽ കണ്ടുകൊണ്ടു വേണം ഇനി ഓരോ ചുവടും മുന്നോട്ടു വെക്കേണ്ടത്.

ന്യുനപക്ഷത്തിന്റെ കച്ചവട താല്പര്യങ്ങൾ ഒരു സമൂഹത്തെ തന്നെ ബലി കൊടുക്കാതിരിക്കാൻ ആവശ്യമായ ജാഗ്രത ഭരണ കർത്താക്കൾ കാണിക്കേണ്ടതായുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "അമൃതം "എന്ന കവിതയിൽ മരങ്ങൾ നശിച്ചു തോടും കുളവും കിണറും എല്ലാം വറ്റി ചെളിപ്പാടുകൾ മാത്രം അവശേഷിച്ച പ്രകൃതിയെ നമുക്ക്കാണാം. നീരൊഴുക്ക് നിലച്ച ആ ഭൂമിയിൽ സൂര്യൻ നടമാടുകയാണ്. ഒരു കൊച്ചുപുൽനാമ്പുപോലും ഭക്ഷിക്കാനാകാതെ കന്നുകാലികളും കൂടെ മനുഷ്യരും അലയുന്നു. ഇന്നത്തെ ഗ്രാമത്തിന്റെ നഷ്ടപ്പെട്ടുപോയ മുഖം കവിതയിലെ വരികളിലൂടെ നമുക്ക് ദൃശ്യമാകുന്നു.   

    "തോടുകൾ വരണ്ടു മാസങ്കടം ചുരത്തിലെ കണ്ണുനീരൊഴുക്കുകൾ 

നിന്റെ ചോരയും നിന്റെ കണ്ണീരും ചേർന്നാൽ 

           വർഷം മണ്ണിലമൃത്തെത്തുന്നുള്ളു     

നിന്റെ ചോരയും എന്റെ വിയർപ്പും കണ്ണീരും

എന്നിവ. "       അതായതു, ഈ കവിതയുടെ അവസാനഭാഗത്തു പ്രകൃതിയെ തിരിച്ചെടുക്കാൻ വെമ്പൽ കൊള്ളുന്ന മനുഷ്യ മനസ്സും കാണാനാകും..... !       

 

കെ. പ്രേമചന്ദ്രൻ നായർ കടക്കാവൂർ