കുടുംബശ്രീ: കവിത, എം. തങ്കച്ചൻ ജോസഫ്

Feb 24, 2023 - 14:22
Mar 20, 2023 - 14:45
 0  36
കുടുംബശ്രീ:  കവിത, എം. തങ്കച്ചൻ ജോസഫ്

ജീവിതതാപങ്ങളേറ്റ് തളരുമ്പോൾ

ജീവനിൽ സാന്ത്വനത്തണലൊരുക്കി

കരയുന്നപെണ്ണിന്റെ കവിളിണതൂകിയ

കണ്ണുനീരൊപ്പി കുടുംബശ്രീകൾ..

ഇരുൾവീണ വഴികളിൽ ജീവിതം പരതുമ്പോൾ

വഴിവിളക്കാകും കുടുംബശ്രീകൾ

കൂട്ടമായി കൂട്ടരോടൊത്തുകൂടുമ്പോൾ

ഉണരുന്നു ജീവനപ്പൊൻപുലരികൾ.

വിധിതന്നൊരഴലിന്റെ നിഴലുകൾ മായ്ക്കുവാൻ,

അതിജീവനത്തിന്റെ പ്രഭതെളിഞ്ഞു

അതിദൂരമണയുവാൻ ചിറകുകൾ തളരാതെ

കരുതലിൻ കാവലീ കൂട്ടായ്മയും.

നട്ടുനനച്ചതാം മോഹസ്വപ്നങ്ങളെ

കതിരിട്ടുകാണുവാനൊത്തുചേർന്നു

ഒട്ടുംതളരാതെയേകയല്ലിന്ന് നീ

ജീവിതവിജയത്തിൻ ഗാഥപാടൂ..

ഇനി ജീവിത വിജയങ്ങളിഴ പാകിടൂ..