പ്രണയതാണ്ഡവം: കവിത , നന്ദകുമാര്‍  ചൂരക്കാട്

പ്രണയതാണ്ഡവം: കവിത , നന്ദകുമാര്‍  ചൂരക്കാട്

മൂര്‍ത്തമാം പ്രണയത്തിലേറുന്ന കാമുകവൃന്ദമേ

നവപ്രണയത്തിന്നര്‍ത്ഥമിതെന്തെന്നു  ചൊല്ലുക നിങ്ങള്‍

ആസുരനൃത്തം ച വിട്ടി കൊലവിളിച്ചര്‍ക്കുന്ന

മ്ളേച്ഛന്‍മാരാം മാനവര്‍ എന്നപോലാം 

പ്രണയതീജ്വാല നെഞ്ചിലേറ്റി

ജീവനപഹരിച്ചീടുന്നതോ നിന്നുടെ നവ പ്രണയം

പ്രണയ തീജ്വാലയിലെരിഞ്ഞടങ്ങിയെത്ര

അബലയാം നാരികളെന്നു  നീ മറന്നോ

നിന്റെ  കൊടും ക്രൂരതക്കിരയായെത്ര

പെണ്‍കിടാങ്ങള്‍  പിടഞ്ഞു വഴികള്‍ തോറും

ഏതു ചരിത്രഗ്രന്ഥത്തിന്‍ വഴികളേറി പ്രണയ

പ്രതീകമായ് നിങ്ങള്‍  ഹിംസ നടത്തി

സ്വ ജീവിതം  ഹോമിച്ച ഇടപ്പള്ളി പോലും പ്രണയം

പവിത്രമെന്നല്ലേ ചൊല്ലി!

കത്തിക്കരിച്ചു കളയുന്ന കാമിനിയില്‍ നീ കാണ്മത്

പ്രണയമോ പ്രതികാരമോ?

ഹിംസയാല്‍ ഏറുന്നത് പ്രണയമല്ല കൂട്ടരെ

ഹിംസ്രന്‍മാരെന്നു  നീ തിരിച്ചറിയൂ

സ്വേച്ഛാധിപതിയെപ്പോല്‍ കൈയ്യടക്കാവുന്ന 

ഭൗതിക സമ്പത്തല്ലപ്രണയമെന്നും

അധികാരസമ്പത്തുക്കള്‍  പൗരുഷവുമേറിലും

പ്രണയത്തിനാവശൃം ഹൃദയം മാത്രം

ജലാധാരത്തിലേറിനിറഞ്ഞുനിന്നീടിലും

ജലാര്‍ക്കനേ പ്രതിബിംബം പേറാനാകൂ

പ്രണയനൊമ്പരങ്ങളേറി വലയിലും

പ്രണയാര്‍ദ്ര ചിത്തത്തില്‍ വിവശത പൂകിലും

ഹിംസ്രനിലുദിക്കുമോ  പ്രണയമെങ്ങും

പ്രണയമെന്തെന്നറിയണമെന്നാകില്‍ നിങ്ങള്‍

അറിയുക നെരൂദയെ ബ്ളെയ്ക്കിനെ ഇടപ്പള്ളിയെ....

 

*നന്ദകുമാര്‍  ചൂരക്കാട്*