സോഡില്ല ഹിൽ: ബോട്സ്വാനയിലൂടെ, ലീലാമ്മ തൈപ്പറമ്പിൽ 

സോഡില്ല ഹിൽ: ബോട്സ്വാനയിലൂടെ, ലീലാമ്മ തൈപ്പറമ്പിൽ 

ണൽ മരങ്ങൾക്കു താഴെ പ്രകൃതി ഹരിത ചാമരം  ചൂടി നിൽക്കുകയാണ്.
 വനനീലിമയുടെ സൗന്ദര്യം  പൂർണ്ണമായുംആസ്വദിക്കാൻ  കാട്ടിലൂടെ സഞ്ചരിക്കണം. ചിലർ എയർസ്ട്രിപ്പിൽ ചെറു വിമാനങ്ങളിൽ ഇറങ്ങി psodilla, ഹില്ലിൽ എത്തും  അതു രസമില്ല . 

വനചാരുതയിൽ അലിഞ്ഞു സഫാരി സുഖം നുകർന്നുള്ള യാത്ര. Psodilla,( സൊഡില്ല )ഹിൽസ് എന്നആകാശം തൊടുന്ന ഗിരിശ്രുoഖലയിലേക്കുള്ള യാത്ര. 

ഹാവൂ !എത്രരസകരം ഈ അറ്റംകാണാത്ത കൊടുംകാട്ടിലുടെയുള്ള യാത്ര. ഗോത്രവർഗ്ഗക്കാരുടെ കുടിലുകൾ എത്ര ഭംഗി. സീബ്രകൾ കൂട്ടം കൂടി നില്കുന്നതു കണ്ടാൽ എന്തോ ചർച്ചചെയ്യാൻ ഉള്ള തയ്യാ.റെടുപ്പെന്നു തോന്നും. 
വാദ്യഘോഷമുള്ള ലോഡ്ജ്കൾ കാണാം.

 

കാട്ടിൽ വരുന്നടൂറിസ്റ്റ്കൾ താമസിക്കു ന്ന കുടിലുകൾ

 

അറ്റം കാണാൻ പറ്റാത്ത കൊടും കാടിനെ പൊതിഞ്ഞ ഇരുട്ടിനെ വകഞ്ഞു മാറ്റി യാത്ര ചെയ്യുമ്പോൾ ഗൂൽകി, ഗൂൽകി, എന്നുള്ള  കരച്ചിൽ കേൾക്കാം, അതങ്ങനെ രാവിന്റെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് എപ്പോഴും ഉയർന്നു കേൾക്കാം. .

 കാടുകളുടെയും, നദികളുടെയും, മൃഗങ്ങളുടെയും ബോട്സ്വാന ഇങ്ങനെയാണ് ഉറങ്ങത്തില്ല.. പാതിരാത്രിയുടെ നിശബ്ദത ഇവിടെയുണ്ടോ? മണ്ണിന്റെ പുത്രന്മാർ വളരെ സന്തോഷത്തോടു അർത്തു പാടുന്നു.  ബ്രിട്ടീഷ്കാരികൾ തനിച്ചു ലോകം കറങ്ങാൻ ഇറങ്ങിയിരിക്കുന്നു.

കാട്ടിൽ വരുന്നവർ താമസിക്കുന്ന caravan

 

കാടിനു നടുവിൽ ഫയർക്യാമ്പ്. ആട്ടവും പാട്ടും, ഞങ്ങളെ നൃത്തചുവടു വെക്കാൻ വിളിച്ചു. പെട്ടന്നു ഒരു പ്രത്യേകരീതിയിൽ ഉള്ള ട്രെഡിഷണൽ ഡ്രസ്സ്‌ ധരിപ്പിച്ചു. അങ്ങനെ അറിയാവുന്ന നൃത്തചുവടുകൾ വെച്ചു. 

ഉടനെ ബീഫ്‌സാൻഡ്‌വിച്ച്, സാലഡ്, ക്രോക്കോഡിൽ മീറ്റ് കൊണ്ടുള്ള ഫില്ലറ്റ്  തുടങ്ങിയവ കൊണ്ടുവന്നു. ബോട്സ്വാന ബീഫ് വളരെ രുചിയാണ്.  

പരിസ്ഥിതി ഭംഗിയായി സൂക്ഷിയ്ക്കുന്നു  നാട്ടുകാരും ഭരണകൂടവും.

അതു കഴിഞ്ഞു ഞാൻ ഒരു പാറയുടെ മുകളിൽ കയറിയിരുന്നു. ആകാശനക്ഷത്രങ്ങൾ ഓടി കളിക്കുന്ന പോലെ... ഒരുനക്ഷത്രം താഴെ വീണപോലെ തോന്നി. ആകാശതലത്തിൽ അത്യുജ്ജലം. ജൂപിറ്റർ റാണിയാണ് ഇത്രയും പ്രകാശം തരുന്നതു. ഇരുണ്ട ഭൂഖണ്ഡത്തെ വെളിച്ചത്തിൽ നിർത്തുന്നഒരു പ്രത്യേകതയുണ്ട് ആകാശത്തിനു.  

എന്തു കൊണ്ടും ബോട്സ്വാന ലോകരാഷ്ട്രങ്ങളുടെ മുൻപിൽ അണിഞ്ഞൊരുങ്ങിനിൽക്കുന്നു. 2020 ൽ ആഫ്രിക്കയിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ബോട്‌സ്വാന സ്ഥാനം നേടി.

ബോട്സ്വാനയിൽ  "മക്കൽ‌ഗാദിക്ഡി" എന്നസ്ഥലം  യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷനൽ, സെയിന്റിഫിക് ആൻഡ് എഡ്യൂക്കേഷനൽ, സയൻടിഫിക്  ആൻഡ് വേൾഡ് ഹെറിറ്റേജ്  സൈറ്റ് ആയി തിരഞ്ഞെടുത്തു.  (UNESCO) world heritage site.

 ബ്രിട്ടീഷ് മീഡിയയും ഫ്ലീറ്റ് സ്ട്രീറ്റ് യാത്രകളും,  2020 സന്ദർശിച്ച ആഫ്രിക്കയിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ബോട്സ്വാനയെ തിരഞ്ഞെടുത്തു

സഫാരിയാണ് ഏറ്റവും വലിയ വരുമാന ഉറവിടം.3.8 മില്യൺ ബ്രിട്ടീഷ് നാഷണൽസ്  USA വിസിറ്റ് ചെയ്തു. എല്ലാവർഷവും കൂടുതൽ ആൾക്കാരും ഇടിച്ചു പായുകയാണ്.  യാത്രയിൽ പ്രത്യേകിച്ച്  കുഴപ്പം ഒന്നും ഇല്ലാത്തതാണ് ടൂറിസ്‌റ്റ്‌സ്സിനെ  ആകർഷിക്കുന്നത് . 

 

യൂറോപ്യൻ ട്രാവലേഴ്‌സ് യാത്രക്കിടെ കണ്ട മനോഹരമായവൃക്ഷത്തിനു  അവർ ഇട്ടപേര് "Baobo tree"എന്ന് 

"മക്ഗാദിക്ക ."

ഇത് വന്യജീവികളുടെ വീട്" എന്നറിയപ്പെടുന്നു.  കാരണം ഒരുപാടു മൃഗങ്ങൾക്കു spacious, ആയ വിസ്തൃതി ഉള്ള ഈ സ്ഥലമാണ്. അതു കൊണ്ടു മൃഗങ്ങൾക്കു   മൈഗ്രെറ്റ് ചെയ്യാൻ കഴിയുന്നു. ഈ ഗ്രാമത്തിന്റെ ശബ്ദം കേട്ടു റിസേർച്ചേഴ്‌സ് അനുഗ്രഹിക്കപ്പെടുന്നു.

 ഒരുപാടു പോസിറ്റീവ് ആയി റിസർച്ച് ചെയ്യാൻ സാധിച്ചു.അതിനാൽ ഈ ഗ്രാമം ലോക്കൽ ആൻഡ് ഇന്റർനാഷണൽ  ലിസ്റ്റിൽ പെടുത്തി. 

 

ഉപ്പളങ്ങൾക്കരികിൽ 

Saltpan..ഉപ്പളം

ഉപ്പ് വിളഞ്ഞുകിടക്കുന്ന  ഉപ്പ് പാടങ്ങളിൽ നിന്ന് ഉപ്പ് വെട്ടിയെടുക്കുന്നതു ഇവിടെ സ്ഥിരം കാഴ്ചയാണ്.

ഉപ്പളങ്ങൾ എന്നാണിവയെ വിളിക്കുക. ഇവിടെ ഏറെയുണ്ട് ഇത്തരം ഉപ്പുപാടങ്ങൾ.  മൂന്നു തരം  saltpan, ഉണ്ട് 1, Ntwetwe, 2, Naxi, 3, Sua.pan. ഇവിടെ സുസ്ഥിരതാ ഇക്കോടൂറിസം ഉപ്പളത്തിൽ കുറച്ചു വന്യ ജീവികളുണ്ട്. പാൻവൈൽഡ് ബീസ്റ്റും, സീബ്രയും, കുടിയേറിയ താറാവും പെലിക്കനുമെല്ലാം ഇവിടെ  കണ്ടു വരുന്നു, ഗൂസി അരയന്നങ്ങളെയും  കാണാം. ഒട്ടകപക്ഷികൾ, ചരസ്രിയ പല്ലിഡ്‌സ്, ചരാഡ്രിയ പല്ലിഡസ്, എന്നിവയാണ്  വരണ്ട സീസണിൽ ഇവിടെയുള്ളത്.

ആമകളും ഏറെയുണ്ട് ,റോക്ക് മോണിറ്റർ, വാരണസ്, പാമ്പുകൾ, പല്ലികൾ തുടങ്ങിയ ഉരഗങ്ങളുടെ ആവാസകേന്ദ്രമാണ്. 

ഉപ്പളത്തിലെ ചെടികൾ മുള്ളുകളും മറ്റും നിറഞ്ഞതാണ്, അതങ്ങനെ വികൃതമായി അടുക്കും ചിട്ടയുമില്ലാതെ പടർന്നു വളരും. ഈ ചെടികൾക്കു ആതിഥ്യ  മര്യാദ തീരെയില്ല. അവയുടെ അടുത്തേക്ക് ആരും ചെല്ലുന്നതു താല്പര്യമില്ലാത്ത മട്ടിൽ അതങ്ങനെ വികൃതമായി എങ്ങും നിറഞ്ഞു കിടക്കുന്നു. 

മനുഷ്യരുടെ ഇടപെടൽ വളരെ കുറവായതിനാൽ ഈ പറഞ്ഞചെടികളൊക്കെ അഹങ്കാരത്തിലാണ് വളരുന്നതിന് പറയാം. ഉപ്പും സോഡാചാരവും വേർതിരിച്ചെടുക്കാനുള്ള ആധുനിക വാണിജ്യ പ്രവർത്തനങ്ങൾ ഉണ്ട് . നാറ്റനദിയിൽ നിന്നും വെള്ളം തിരിച്ചു വിടുന്നു.. മക്കൽ ഗാഡി സാൾട്ട് പാൻ  വടക്കു കിഴക്കൻ ബോട്സ്വാനയിലെ വരണ്ടപാൻ  ലോകത്തിലെ ഏറ്റവും വലിയ ഉപ്പു ഫ്ലാറ്റ്കളിൽ ഒന്നാണ്. 

Expert calls for snakes conversion

ഇവിടെ പലതരം പാമ്പുകൾ ഉണ്ട്. തങ്ങളുടെ കാരണവന്മാരാണ് പാമ്പുകൾ എന്നാണു ഇവരുടെ വിശ്വാസം. പാമ്പുകളുടെ ഭാഷ സംസാരിക്കാനും മനസിലാക്കാനും അവയെ അനുസരിപ്പിക്കാനും അറിയുന്നവർ ഇവിടെയുണ്ട്.  ഇവയുടെ ആശയവിനിമയം നമുക്കും മനസിലാകും. ഒരു പാമ്പ്" ശിര്ർ ശിര്ർ, "എന്നു വെക്കുന്ന കണ്ടു ഞാൻ പേടിച്ചു.ഉടനെയൊരു  ബോട്സ്വാനക്കാരൻ പയ്യനെ വിളിച്ചു സഹായിക്കാൻ. അപ്പോൾ അവൻ വന്നു ഇങ്ങനെ പറഞ്ഞു. ""Smaya "ഉടൻ പാമ്പു മണ്ണിൽ ഒതുങ്ങി. താഴോട്ടു പോയി.. എല്ലാപാമ്പിനും ഒരു രീതി അല്ല, ചിലപ്പോൾ gooshh,, എന്നു പറയുമ്പോൾ പറന്നു പോകും.

 മിക്കവാറും വീടുകളിൽ പരിസരത്തിൽ സ്‌നേക്കർ പെയിന്റ് അടിക്കും, അതിനാൽ പാമ്പുകൾവീട്ടിൽ വരുകയില്ല.

സർക്കാരിനെ ശക്തിപ്പെടുത്തുന്നതിൽ  പള്ളികളുടെ  പങ്ക്  പ്രധാനം 

സർക്കാരിനെ ശക്തിപ്പെടുത്തുന്നതിൽ  പള്ളികൾക്കു മുഖ്യ പങ്കുണ്ട് .
പ്രാർത്ഥനയിൽ വലിയ വിശ്വസമുണ്ട് ഇവിടുത്തുകാർക്ക് . വെറും പാവങ്ങൾ പോലും അവരുടെ ആദായത്തിൽ ഒരു അംശം പള്ളിക്കു കൊടുക്കും. അതിനവർ മുടക്കം വരുത്തില്ല.. അതിനാൽ അവരുടെ കൃഷി നശിക്കുന്നില്ല. അവരുടെ പുതപ്പിനു തണുപ്പ് മാറ്റാൻ കഴിഞ്ഞു. അവരുടെ വയർ വിശക്കുന്നില്ല..ദൈവാനുഗ്രഹം ധ്രുത ഗതിയിൽ.

ഇനിയും ബാക്കി അടുത്താഴ്ച.. ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ലീലാമ്മ തോമസ്, തൈ പറമ്പിൽ