താളം: കവിത , ശ്രീജ വിധു

താളം: കവിത ,  ശ്രീജ വിധു

 

 

ട്ടുച്ചനേരത്തെ

പൊരിവെയിലിൽ 

വെന്തുരുകി,

കരിഞ്ഞ സ്വപ്നങ്ങളുടെ

ഗന്ധം പേറി

ഹൃദയം 

പഞ്ചാരിയുടെ 

അഞ്ചാം കാലത്തിൽ 

കൊട്ടിക്കേറുന്നവർക്ക് 

സൗഹൃദമാരോട്?

പ്രണയമാരോട്?

 

പതികാലം മുതൽ

 സ്നേഹം,

സൗഹൃദം,

പ്രണയം

എന്നിവ 

ഊടും പാവും  ചേർന്ന് 

താളമേകിയ

ജീവിതത്തിന്റെ

അഞ്ചാം കാലത്തിലെ 

മേളപ്പെരുക്കത്തിൽ 

താളം പിടിക്കുന്നവർ തന്നെ 

താളം തെറ്റിക്കാൻ

അടവുകൾ

പയറ്റിയേക്കാം,

പുറത്തുള്ളവർ 

പാണ്ടിമേളക്കൊഴുപ്പിൽ

ഉറഞ്ഞാടിയേക്കാം,

എന്നിരുന്നാലും 

ഉടലും, മനവും 

താളഭംഗം ഇല്ലാതെ

ഈ പഞ്ചാരിമേളവും

അനായാസേന

കൊട്ടിത്തീർക്കുന്നവർ

ആരാധ്യർ.