സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 108.22 ദശലക്ഷം യൂണിറ്റിലെത്തി

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം  108.22 ദശലക്ഷം യൂണിറ്റിലെത്തി

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന് 108.22 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും റെക്കോഡിലെത്തി. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചപ്പോള്‍ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം ഉപഭോഗത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

ഇന്നലെ ഉപഭോഗം സര്‍വകാല റെക്കോഡിലെത്തി. 108.22 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. മൂന്നാം തീയതിയിലെ ഉപയോഗമായ 107.76 ദശലക്ഷം യൂണിറ്റാണ് മറികടന്നത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയര്‍ന്ന് റെക്കോഡിലെത്തി. 5364 മെഗാവാട്ടാണ് ആയിരുന്നു ഇന്നലത്തെ ആവശ്യകത. ഉപയോഗം വര്‍ധിച്ചത് ബോര്‍ഡിനെ ആശങ്കയിലാക്കുന്നു.