വിജയ് ചിത്രം ‘ഗില്ലി’ വന്‍ കളക്ഷനോടെ വീണ്ടും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്

വിജയ് ചിത്രം ‘ഗില്ലി’ വന്‍ കളക്ഷനോടെ വീണ്ടും  ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്

ണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ വന്‍ കളക്ഷനോടെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്.

4 കെ ദൃശ്യമികവോടെ ഏപ്രില്‍ 20-ന് വീണ്ടും റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ചയ്‌ക്കകം 30 കോടിയിലധികം വാരിയെന്നാണ് റിപ്പോര്‍ട്ട്. 2004 ല്‍ പുറത്തിറങ്ങിയപ്പോള്‍ 50 കോടിയായിരുന്നു ‘ഗില്ലി’യുടെ ആഗോള കളക്ഷന്‍.

ഇന്ത്യയില്‍നിന്ന് നേടിയ 24 കോടിയില്‍ 22-ഉം തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നിന്നുമാണ് കളക്റ്റ് ചെയ്തത്. കര്‍ണാടകയില്‍ 1.35 കോടിയും യൂറോപ്പ്, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് 6.25 കോടിയും ഗില്ലി സ്വന്തമാക്കി. യുകെ, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും ഗില്ലി റിലീസിനെത്തിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും കാണാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വിജയ് ആരാധകര്‍. തിയേറ്ററില്‍ നിന്നുള്ള ആരാധകരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലാവുകയാണ്.

ധരണിയാണ് ഗില്ലിയുടെ സംവിധായകന്‍. കബഡി താരം വേലുവായി വിജയ് എത്തിയപ്പോള്‍ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. ചിത്രം ഇപ്പോള്‍ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്.