നിരോധനത്തിനെതിരെ പോപുലര്‍ ഫ്രണ്ട് ഹൈകോടതിയില്‍

നിരോധനത്തിനെതിരെ പോപുലര്‍ ഫ്രണ്ട് ഹൈകോടതിയില്‍

ന്യൂഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു.

അഞ്ചു വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് യു.എ.പി.എ ട്രൈബ്യൂണലാണ് ശരിവെച്ചത്. പുതിയ ഹരജിയുടെ സാധ്യതയും ആവശ്യവും എന്താണെന്നും വിഷയം വീണ്ടും പരിഗണിക്കുന്നതിനു മുമ്ബ് അത് അറിയണമെന്നും നിരോധന വിഷയത്തിലെ അപ്പീല്‍ അതോറിറ്റിയല്ല തങ്ങളെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് പോപുലര്‍ ഫ്രണ്ടിന്റെ അഭിഭാഷകനോട് പറഞ്ഞു.

ഹരജിയില്‍ ഉന്നയിച്ച ചില വാദങ്ങളില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചേതൻ ശര്‍മ എതിര്‍പ്പുന്നയിച്ചു. ജനുവരി എട്ടിന് ഹൈകോടതി വീണ്ടും ഹരജി പരിഗണിക്കും