24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി പരീക്ഷ ഇന്ന്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി പരീക്ഷ ഇന്ന്

ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്. ഞായറാഴ്ച പകല്‍ 2.30 മുതല്‍ 5.20 വരെയാണ് പരീക്ഷ. രാജ്യത്തെ 557 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമായി 24 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഒരു ലക്ഷം എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനമാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്.

പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായി കൈയില്‍ കരുതണം. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/NEETല്‍ കയറി ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡില്‍ ഫോട്ടോ, ഒപ്പ്, റോള്‍ നമ്പര്‍ ബാര്‍കോഡ് എന്നിവ തെളിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കണം. മൂന്ന് പേജുള്ള അഡ്മിറ്റ് കാര്‍ഡിന്റെ രണ്ടാമത്തെ പേജില്‍ പോസ്റ്റ്കാര്‍ഡ് വലിപ്പമുള്ള ഫോട്ടോ ഒട്ടിക്കാനും മറക്കരുത്.