ആശുപത്രി വിട്ട ശേഷം മാര്‍പാപ്പ ആദ്യമായി പൊതുവേദിയില്‍

ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഗുരുതരമായ രീതിയില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു മാർപാപ്പ. രണ്ടാഴ്ച മുമ്ബ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വീല്‍ചെയറില്‍ കൈകള്‍ വീശി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തിരുന്നു.
12 വർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിയാണ് മാർപ്പാപ്പ അഭിമുഖീകരിച്ചത്. അഞ്ച് ആഴ്ചയിലധികം നീണ്ട ചികിത്സയ്ക്ക് ശേഷം റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്ബ് ഒരു ചെറിയ ആശംസ നല്‍കിയ മാർച്ച് 23 മുതല്‍ 88 കാരനായ ഫ്രാൻസിസ് പൊതുജനങ്ങളുടെ കാഴ്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു. കത്തോലിക്കാ സഭയുടെ ജൂബിലി ആഘോഷത്തിനായുള്ള കുർബാനയുടെ സമാപനത്തിനായി, ഒരു പ്രഖ്യാപിനവും കൂടാതെയാണ് പോപ്പ് ചത്വരത്തിലേക്ക് വന്നത്. പോപ്പ് ക്ഷീണിതനാണെങ്കിലും വിശ്വാസികളെ അഭിസംബോധന ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്‌തു.
സാധാരണയായി ഞായറാഴ്ചകളില്‍ സെന്റ് പീറ്റേഴ്‌സ് സ്ക്വയറില്‍ ഫ്രാൻസിസ് ആഴ്ചതോറും ഉച്ച പ്രാർത്ഥന നടത്താറുണ്ട്. എന്നാല്‍ ഫെബ്രുവരി 9 മുതല്‍ ആശുപത്രിയില്‍ പോകുന്നതുവരെ അദ്ദേഹത്തിന് ഇത് ചെയ്യാൻ കഴിഞ്ഞിട്ടില്ല.