സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍: തിങ്കളാഴ്ച കേരളത്തിലെത്തും

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍:  തിങ്കളാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: വിദേശയാത്രാ പരിപാടി വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂര്‍ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിലെത്തി. മുഖ്യമന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി വിജയന്‍ സിംഗപ്പൂരില്‍ നിന്നും ദുബായിലെത്തിയത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ദുബായില്‍നിന്ന് ഓണ്‍ലൈനായി പങ്കെടുത്തു.

ദുബായ് ഗ്രാന്‍ഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്.

ഇന്ന് സിംഗപ്പൂരില്‍നിന്നു യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. 19ന് ആണ് ദുബായില്‍ മടങ്ങിയെത്താന്‍ നിശ്ചയിച്ചിരുന്നത്. ഈ തീയതികളിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തും. നേരത്തെ 22-ാം തീയതി കേരളത്തില്‍ മടങ്ങി എത്താനാണ് തീരുമാനിച്ചിരുന്നത്.