പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ് ആയി ഉയർത്തി

Feb 24, 2026 - 16:02
 0  3
പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി  40 വയസ് ആയി ഉയർത്തി

സംസ്ഥാനത്ത് പിഎസ്‌സി നിയമനങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സാക്കി ഉയര്‍ത്തി സർക്കാർ. നിലവില്‍ 36 വയസ്സായിരുന്നു പ്രായപരിധി. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്.

 ജനറൽ വിഭാഗത്തിന് 40 വയസ്സ് വരെ അപേക്ഷ സമർപ്പിക്കാം. ഒബിസി സംവരണ വിഭാഗങ്ങള്‍ക്ക് 43 വയസ്സുവരെയും എസ്‌‌സി എസ്ടി വിഭാഗത്തിന് 45 വയസ്സുവരെയും അപേക്ഷ സമർപ്പിക്കാം.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിർണായക തീരുമാനമുണ്ടായത്.