ഓസ്‌കർ അവാർഡ്: മികച്ച നടന്‍ അഡ്രിയൻ ബ്രോഡി, നടി മൈക്കി മാഡിസൺ; മികച്ച ചിത്രം അനോറ

തൊണ്ണൂറ്റിയേഴാമത് ഓസ്‌കർ അവാർഡ് പ്രഖ്യാച്ചപ്പോൾ മികച്ച നടനുള്ള പുരസ്‌കാരം അഡ്രിയൻ ബ്രോഡി സ്വന്തമാക്കി. മികച്ച നടിയായി മൈക്കി മാഡിസൺ തിരഞ്ഞെടുക്കപ്പെട്ടു. ദി ബ്രൂട്ടലിസ്റ്റ് ലെ പ്രകടനത്തിനാണ് അഡ്രിയൻ ബ്രോഡി അവാർഡ് നേടിയത്. അതേസമയം അനോറ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മൈക്കി മാഡിസൺ മികച്ച നടിക്കുള്ള അവാർഡ് നേടിയത്.
അതേസമയം അനോറയ്ക്ക് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും മികച്ച ചിത്രസംയോജനത്തിന് സീൻ ബേക്കറിനും പുരസ്‌കാരം ലഭിച്ചു. അനിമേറ്റഡ് ഷോർട്ട്ഫിലിം വിഭാഗത്തിൽ ഇൻ ദ് ഷാഡോ ഓഫ് ദ് സൈപ്രസ് ആണ് പുരസ്കാരം നേടിയത്. ദ് സബ്സ്റ്റൻസ് എന്ന ചിത്രത്തിന് മികച്ച മേക്കപ്പ്, കേശാലങ്കാരം എന്നീ വിഭാഗത്തിൽ അവാർഡ് ലഭിച്ചു. മികച്ച സിനിമയ്ക്കുള്ള ഓസ്കാറിനായി മത്സരിക്കുന്ന 10 ചിത്രങ്ങളിൽ സ്‌പാനിഷ് ഭാഷയിലുള്ള ഫ്രഞ്ച് ചിത്രം എമീലിയ പെരസ് ആണ് മുന്നിൽ. 13 നോമിനേഷനുകളാണ് ചിത്രത്തിനുള്ളത്. ഇതാദ്യമായാണ് ഇംഗ്ലീഷ് ഇതര ചിത്രം ഓസ്‌കാറിൽ ഇത്രയധികം നോമിനേഷനുകൾ നേടുന്നത്.