ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലന്ന് കരസേന മേധാവി: ശത്രുവിന്റെ ഏത് ശ്രമത്തിനും തിരിച്ചടി നൽകും

Jan 13, 2026 - 12:52
Jan 13, 2026 - 14:05
 0  4
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലന്ന്  കരസേന മേധാവി: ശത്രുവിന്റെ ഏത് ശ്രമത്തിനും തിരിച്ചടി നൽകും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. രാജ്യത്തിന്റെ കരുത്തും നിശ്ചയദാർഢ്യവുമാണ് അതിലൂടെ തെളിയിച്ചത്.

ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ ആണവ ഭീഷണി തകർക്കാൻ സൈന്യത്തിന് സാധിച്ചു. മൂന്ന് സേനകൾക്കും സർക്കാർ പൂർണ്ണ സ്വാതന്ത്യമാണ് നൽകിയത്. മൂന്ന് സേനകളുടെയും സംയുക്ത നീക്കത്തിന് ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ. ശത്രുക്കളുടെ ഏത് ദുസാഹസത്തിനും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കൻ അതിർത്തികളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. ജമ്മു കശ്മീരിലെ ഭീകരസംഘടനകളുടെ ശൃംഖല ഏതാണ്ട് പൂർണ്ണമായും തകർക്കാൻ സാധിച്ചു. 'ഓപ്പറേഷൻ സിന്ദൂർ' സമയത്തെ അധിക സേനാ വിന്യാസം ഇരു രാജ്യങ്ങളും പിൻവലിച്ചു. എന്നാൽ അതീവ ജാ​ഗ്രത തുടരുകയാണ്. ഓപ്പറേഷൻ സിന്ദൂർ വഴി ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു.