നീഹാരം:കവിത,റീന മാത്യു

Nov 14, 2020 - 12:28
Mar 11, 2023 - 14:22
 0  308
നീഹാരം:കവിത,റീന മാത്യു

ലത്തുമ്പിൽ ഹിമകണങ്ങൾ

വീണു മയങ്ങുന്നു

 

കോടമഞ്ഞിൻ മറ തീർക്കും

ശൈത്യകാലമണയുന്നു

 

കുളിരിൽ തണുത്തെന്റെ ദേഹം

വിറയ്ക്കുന്നു

 

ജാലകചില്ലിൽ തുഷാര ബിന്ദുക്കൾ

ചിത്രം വരയ്ക്കുന്നു

 

പുകമഞ്ഞു മറമാറ്റി അണയുന്ന

പകലോന്റെ

 

ചൂടിനായി കാക്കുന്നു ജീവ ഗണങ്ങളും

 

തണുത്ത വിരലിനാൽ എടുത്തെന്റെ തൂലിക

കുത്തിക്കുറിക്കുവാൻ വെമ്പുന്നു

 

പൊഴിയുന്ന ഹിമ കണം പോൽ.

റീന മാത്യു