മഴ ചിലങ്ക: കവിത, ബീന സോളമൻ 

Oct 20, 2021 - 10:01
Mar 18, 2023 - 14:54
 0  275
മഴ ചിലങ്ക:  കവിത, ബീന സോളമൻ 



മഴയിപ്പോളാധിയാണ്....
ജീവിതങ്ങൾക്ക്
നെഞ്ചിലൊരുപിടച്ചിലാണ്...
ചോരയുംനീരുംവിയർപ്പുമൊഴുക്കി
അദ്ധ്വാനിച്ചതാം
സമ്പാദ്യങ്ങൾ വെള്ളത്തിൻ
കുത്തൊഴുക്കിൽ ഒഴുകി
ചേരുമോ....

മഴമേഘങ്ങളിൻ
കാഴ്ചകൗതുകത്തോടെ
കണ്ടിരുന്നതാംകാലമസ്തമിച്ചു.....
കാലചക്രത്തിനിരുൾമൂടി.....
കാലഗതികൾഗതികേടിലായ്....
ഭൗമപാളികളിൻവിള്ളലുകൾ
ഉഷ്ണത്തിൻവീര്യംകൂട്ടി....
ആഴിയിൻ ജലഘടനകളിൽ
വ്യതിയാനങ്ങളെല്ലാം
മഴപ്രവാഹത്തിൻ സ്രോതസുകളായി....

തിരികെയെത്തുമോ
മഴനൂൽപെയ്ത്തുകൾ....
മഴചിലങ്കയിൻ താളവും !!
ഈണവും !! പുതുമഴയിൻ
പെയ്ത്തും......
  


ബീന സോളമൻ