രാഷ്ട്ര ശില്പിക്കു പ്രണാമം:കവിത,സൂസൻ പാലാത്ര

രാഷ്ട്ര ശില്പിക്കു പ്രണാമം:കവിത,സൂസൻ പാലാത്ര

ഭാരത ജനതതൻ

അമൂല്യരത്നമേ

ഭാരത രത്നമേ

 

എനിക്കെന്നും

പ്രിയനായവനെ

 

അങ്ങെന്നുമീ ജനതതൻ

നന്മമന്ത്രണം

 

ഇന്ത്യതൻപ്രഥമനാം

 പ്രധാനമന്ത്രി

 

അങ്ങേക്കേകട്ടെ

 പ്രണാമം

 

സമരനായകനായി

രാഷ്ട്രശില്പിയായി

 

കാരാഗൃഹവാസങ്ങളെത്ര

അനുഭവിച്ചൂ...

 

ജനുഷാ ജ്ഞാനിയായവൻ

 

ഇന്ത്യയെ നന്മതൻ

തേരിലേറ്റിചരിപ്പിച്ചു

 

ജന്മസാഫല്യവും നേടി

 

ചുറുചുറുക്കോടെ

കർമ്മങ്ങളനുഷ്ഠിച്ചു

 

മതനിരപേക്ഷത നിൻനയം

 

പുത്രിയെയും അമ്മാർഗ്ഗം

സുധീരയായ് വളർത്തി

 

ഇന്ത്യയെ കണ്ടെത്തൽ

 

അച്ഛൻ മകൾക്കയച്ചകത്തുകൾ

തുടങ്ങിയെത്രയെത്ര കൃതികൾ 

രചിച്ചു ലോകനന്മയ്ക്കായി

 

തത്ത്വചിന്തകനായി

 

ചേരിചേരാനയത്തിലൂടെ

ലോകശ്രദ്ധയും നേടി

 

ചരിത്രകാരനുമായി

 

ശിശുക്കളെ സ്നേഹിച്ചു

 

പനിനീർപ്പൂവിൻ ചങ്ങാതിയാം

 

രാഷ്ട്രമീമാംസകാ

ജവഹർലാൽജീ ചാച്ചാജീ

 

അങ്ങേയ്ക്കായി അർപ്പിക്കുന്നിതാ

ശതകോടി പ്രണാമങ്ങൾ

ജവഹർ = അമൂല്യരത്നം

ലാൽ = എല്ലാവർക്കും ഏറ്റവും പ്രിയനായവൻ

സൂസൻ പാലാത്ര