അച്ഛൻ എനിക്കുതണലേകിയ നന്മമരം:  കവിത, സൂസൻ പാലാത്ര

Jun 20, 2021 - 11:17
Mar 14, 2023 - 08:45
 0  291
അച്ഛൻ എനിക്കുതണലേകിയ നന്മമരം:  കവിത, സൂസൻ പാലാത്ര

ഫാദേഴ്സ് ഡേ ആശംസകൾ!

 

മക്കളെ, സ്വന്തം ചങ്കിനോട് ചേർത്തു പിടിച്ചു സ്നേഹിച്ച, സ്നേഹിക്കുന്ന എല്ലാ പിതാക്കന്മാരെയും ഓർത്ത് പ്രാർത്ഥിക്കുന്നു.

 

എൻ്റെ പിതാവിൻ്റെ പാവനസ്മരണയ്ക്ക്

 

 

 

നിക്കെന്നീശനെ

   തന്നനല്ലയച്ഛൻ

അച്ഛനെന്നപേരി

 ന്നർഹനായവൻ

അച്ഛന്ദസ്സായെന്നും

 ചരിച്ചവൻ

നന്മതൻപാഠങ്ങളോതി

 ത്തന്നതാതൻ

അല്ലൽവന്നേറെ

 ഞെരുങ്ങിയപ്പോഴും

സത്യമൊന്നുമേ

 കൈവിടാത്ത ശ്രേഷ്ഠതാതൻ

മക്കളെ നിറച്ചൂട്ടാൻ

 വ്യഗ്രത പൂണ്ടോടി

കഷ്ടങ്ങളേറിയിട്ടനവധി 

 വേദനതിന്നുവല്ലോ

ഉറക്കുപാട്ടുകൾ

   പാടിയുറക്കിയത്താതൻ

ചൂരൽക്കഷായം

 തന്നുണർത്തിതാതൻ

മീനെയ്യുകഴിപ്പിപ്പാന്നേറ്റം  

 തല്ലിയതോർത്തിടുന്നു

പട്ടികപഠിപ്പിക്കാൻ

  തല്ലേറ്റംതന്നയച്ഛൻ

പൗണ്ണമിത്തിങ്കളെ

  ക്കാട്ടി അന്നമൂട്ടിച്ച്

ഋണങ്ങളൊന്നുമേ  

 കൂടാതിരിപ്പാൻ

താഴ്മയാശീശനെ

 നന്നായി ഭജിച്ചിരുന്നു

ബാദ്ധ്യതയൊന്നുമേ

 യാർക്കുംവരുത്തിയില്ല

മക്കൾക്കെന്നുമനുഗ്രഹ

  മായിരുന്നാനന്മമരം

അമ്മയുമായില്ലായ്മ

 കളേറെ പങ്കുവച്ചിട്ടാ

ജന്മഗൃഹത്തിൻ

 വീമ്പൊന്നുമേ പറയാത-

ങ്ങുദരിദ്രനായ്ജീവിച്ചിരുന്നു.... 

 

    സൂസൻ പാലാത്ര