ദീപാവലി: കവിത ,രമാ പിഷാരടി,ബെംഗലൂരു

Nov 14, 2020 - 17:29
Mar 11, 2023 - 14:22
 0  344
ദീപാവലി: കവിത ,രമാ പിഷാരടി,ബെംഗലൂരു

സൂര്യൻ  മറച്ചോരു 

സന്ധ്യാവിളക്കുകൾ  

ഭൂമിയിൽ  മെല്ലെ -

തെളിച്ച  ദീപാവലി! 

മൂവന്തിയിൽ  രാവ് 

തൂവും  ഇരുട്ടിനെ 

ദീപങ്ങളാലെ  മറച്ച

ദീപാവലി 

കൂരിരുൾ മൂടിക്കിടക്കും 

മനസ്സിന്റെ ജാലകം 

മെല്ലെ തുറന്ന ദീപാവലി 

രാവിന്റെ കൃഷ്ണ-

 പക്ഷത്തിൽ, നിലാവിനെ

ദീപങ്ങളാലെ വരച്ച

ദീപാവലി 

കാർമുകിൽ പൂക്കൾ 

നിറഞ്ഞ കൺ പീലിയെ 

സൂര്യകാന്തത്താൽ തെളിച്ച 

ദീപാവലി 

പ്രകാശപൂർവ്വമായ ദീപാവലി  ആശംസകൾ