കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്

Dec 5, 2025 - 13:59
 0  5
കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്
കൊല്ലത്ത് നിർമാണത്തിലിരിക്കുന്ന ദേശീയ പാത ഇടിഞ്ഞു വീണ് നിരവധി വാഹനങ്ങൾ കുടുങ്ങി. കൊല്ലം കൊട്ടിയത്താണ് നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ മണ്ണിടിഞ്ഞ് താഴ്ന്നത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. ദേശീയ പാതയുടെ സൈഡ് വാൾ ചരിഞ്ഞു വീഴുകയായിരുന്നു. സർവ്വീസ് റോഡും തകർന്നു. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി . ബസിനുള്ളിൽ നിന്നും കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
സംഭവം അടിയന്തരമായി അന്വേഷിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.