ഐക്യ നീക്കം പ്രാവർത്തികമല്ല ; എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിന്മാറി എൻ എസ് എസ്

Jan 26, 2026 - 10:53
Jan 26, 2026 - 12:41
 0  3
ഐക്യ നീക്കം പ്രാവർത്തികമല്ല ; എസ്എൻഡിപി ഐക്യത്തിൽ നിന്ന്  പിന്മാറി എൻ എസ് എസ്
ങ്ങനാശ്ശേരി:  എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കങ്ങളിൽ നിന്ന് എൻ.എസ്.എസ് ഔദ്യോഗികമായി പിന്മാറി. അഞ്ചു ദിവസം മുമ്പ് വന്ന പ്രഖ്യാപനത്തിൽ നിന്നാണ് സംഘടന പിന്നാക്കം പോയത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നാണ് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗത്തിന്റെ വിലയിരുത്തൽ. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോയാൽ അത് പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും യോഗം നിരീക്ഷിച്ചു.
ഇരുസമുദായ സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കണം എന്ന വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതയും എസ്എന്‍ഡിപിയുമായി വിവിധ വിഷയങ്ങളില്‍ യോജിപ്പുണ്ടെന്നും ജി സുകുമാരന്‍ നായര്‍ ജനുവരി 21ന് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് പറഞ്ഞത്.
എന്‍എസ്എസുമായി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ചേര്‍ന്ന എസ്എന്‍ഡിപി നേതൃയോഗം അംഗീകാരം നല്‍കിയെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജി സുകുമാരന്‍ നായരുടെ പ്രതികരണം വന്നത്.