മസ്‌കിന്റെ 'ബ്രെയിൻ ചിപ്പ്': മനുഷ്യരില്‍ പരീക്ഷണം ഉടൻ

ന്യൂയോര്‍ക്ക്: ലോകകോടീശ്വരനും ടെസ്‍ല തലവനുമായ ഇലോൺ മസ്കിന്റെ മെഡിക്കൽ ഉപകരണ കമ്പനിയായ ന്യൂറാ ലിങ്ക് വർഷങ്ങളായി മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന്റെ പരീക്ഷണങ്ങളിലാണ്. മസ്‌കിന്റെ ന്യൂറാ ലിങ്കിന്റെ മനുഷ്യരിലെ ആദ്യ ഘട്ട പരീക്ഷണം ഉടൻ എന്നാണ് സൂചനകൾ . തലയോട്ടിയുടെ ഒരു ചെറിയ ഭാഗം എടുത്ത് പകരം കമ്ബ്യൂട്ടര്‍ ചിപ്പ് ഘടിപ്പിക്കുകയാണ് ഈ പരീക്ഷണത്തിൽ ചെയ്യൂന്നത്.
തലച്ചോറിനെയും പുറത്തുള്ള കമ്ബ്യൂട്ടറിനെയും കണക്‌ട് ചെയ്യുകയും ചെയ്യും . ചിന്തകള്‍ ഉപയോഗിച്ച് കമ്ബ്യൂട്ടര്‍പോലുള്ള ഉപകരണങ്ങളുടെ നിയന്ത്രണം സാധ്യമാവുമോയെന്നും ഈ പരീക്ഷണത്തിലൂടെ കണ്ടെത്തുമെന്ന് കമ്ബനി അറിയിച്ചു.
ശരീരം തളര്‍ന്നവരിലും കാഴ്ചശക്തിയില്ലാത്തവരിലുമാണ് ആദ്യ ഘട്ട പരീക്ഷണം നടത്തുന്നത്. അതിനായി താല്‍പര്യമുള്ള ആളുകളെ ക്ഷണിച്ച് കൊണ്ട് കമ്ബനി കുറിപ്പ് പുറത്തിറക്കിയിരുന്നു. നിരവധി ആളുകളാണ് ഇതിന് പ്രതികരണവുമായി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പന്നികളിലും കുരങ്ങുകളിലുമാണ് ഈ പരീക്ഷണം നടത്തിയിട്ടുള്ളത്.
തലച്ചോറില്‍ നിന്നും ഉണ്ടാകുന്ന സിഗ്നസുകള്‍ ന്യൂറാ ലിങ്ക് വഴി വ്യാഖ്യാനിച്ച് വിവരം പുറത്തുള്ള ഉപകരണങ്ങളിലേക്ക് കണക്‌ട് ചെയും. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനം. തലച്ചോറും മൈക്രോചിപ്പും ഉപയോഗിച്ച് മനുഷ്യന് രോഗാവസ്ഥകളില്‍ നിന്നും പുറത്ത് എത്താൻ കഴിയുമോ എന്നാണ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷത്തോടെ 11 പേരില്‍ പരീക്ഷണം നടത്താനാണ് കമ്ബനി ഉദ്ദേശിക്കുന്നത്.
കാലിഫോര്‍ണിയയില്‍ 2016 ല്‍ മെഡിക്കല്‍ ഗവേഷണത്തിനായി രജിസ്റ്റര്‍ ചെയ്ത കമ്ബനിയാണ് ന്യൂറാ ലിങ്ക്