പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കും, ബി.ജെ.പി ജയിച്ചത് വേദനിപ്പിച്ചെന്ന് കെ. മുരളീധരന്‍

പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കും, ബി.ജെ.പി ജയിച്ചത് വേദനിപ്പിച്ചെന്ന് കെ. മുരളീധരന്‍

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. കോണ്‍ഗ്രസ് കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്നും മുരളീധരൻ വ്യക്തമാക്കി.ബി.ജെ.പി വിജയിച്ചത് വേദനിപ്പിച്ചു.

എല്‍.ഡി.എഫ് ജയിച്ചിരുന്നെങ്കില്‍ വിഷമം ഉണ്ടാവുമായിരുന്നില്ല. ബൂത്ത് തല തെരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ വീഴ്ചയുണ്ടായെന്നും മുരളീധരൻ പറഞ്ഞു.തല്‍കാലം പാർട്ടി പ്രവർത്തനത്തിലേക്കില്ല. വടകരയില്‍ നിന്നാല്‍ ജയിക്കുമായിരുന്നു. തൃശുരില്‍ രാശി ശരിയല്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.