നേർചിത്രങ്ങൾ: കവിത, ശുഭ ബിജുകുമാർ

നേർചിത്രങ്ങൾ: കവിത, ശുഭ ബിജുകുമാർ

 

ചിറകറ്റു വീണൊരു
കുഞ്ഞുപക്ഷി
വഴിവക്കിലെങ്ങോ
കനിവിനായി കാത്തു
കിടന്നു

വിറയാർന്ന നിൻ ചൊടിയും
തളർന്നു പോയ മെയ്യും
ആരും കണ്ടതില്ല

മനുഷ്യനെമനുഷ്യനായി കാണുന്നവനാരോ-
അവനാണുത്തമൻ

ശ്രേഷ്ഠനെന്നൊരു വാക്കിനു
 അർത്ഥങ്ങളേറെയുണ്ട്
പാമരനോ പ്രഭുവോ
നിണമൊഴുകി വീണു
കിടന്നാലൊരേ
മനസ്സോടെ  ഏൽക്കുക

ഓർത്തു വെയ്ക്കുവാൻ നല്ല
കർമ്മങ്ങളുണ്ടങ്കിൽ
തുണയാരുംവേണ്ടതില്ല


കർമ്മങ്ങളുടെ പിൻബലം മനസ്സിന്റെ
ഊർജമാകുന്നു
ചെരാതുകൾ പോലെ
ദീപ്തമാകുംചിന്തകൾ
ജീവിതത്തിനൊരു പൊരുളുണ്ടാകണം 

 

ശുഭ ബിജുകുമാർ