പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധം: 50 എംപിമാരെ കൂടി സസ്പെന്റ് ചെയ്തു

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍   പ്രതിഷേധം: 50 എംപിമാരെ കൂടി സസ്പെന്റ് ചെയ്തു

ല്‍ഹി: പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാര്‍ക്ക് കുടി സസ്‌പെൻഷൻ.ശശി തരൂര്‍, കെ സുധാകരൻ, അടൂര്‍ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എംപിമാരെയാണ് ലോക്സഭയില്‍ നിന്ന് സസ്പെന്റ് ചെയ്തത്.

ഇതോടെ പാര്‍ലമെന്റ് അതിക്രമ പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. ഒരു സമ്മേളന കാലത്താണ് ഇത്രയും പേരെ സസ്പെന്റ് ചെയ്തത്. പാര്‍ലമെന്റില്‍ നടന്ന ആക്രമണം സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതാണ് കാരണം.

കഴിഞ്ഞ ദിവസങ്ങളിലും എംപിമാരെ സസ്‌പെന്റ് ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി.

പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറാന്‍ എങ്ങനെ അക്രമികള്‍ക്ക് സാധിച്ചു, എവിടെയാണ് വീഴ്ച സംഭവിച്ചത്, ബിജെപി എംപി പ്രതികള്‍ക്ക് പാസ് നല്‍കിയത് എന്തുകൊണ്ട്, പ്രതികളുടെ പ്രതിഷേധത്തിന് കാരണം എന്ത്... തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് പ്രതിപക്ഷ എംപിമാര്‍ ചോദിക്കുന്നത്. വിഷയത്തില്‍ അമിത് ഷാ പാര്‍ലമെന്റില്‍ പ്രതികരിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.