രണ്ടാം ഘട്ടത്തില്‍ 88 സീറ്റുകള്‍: വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളിലും ത്രിപുരയിലും റെക്കോര്‍ഡ് പോളിംഗ്

രണ്ടാം ഘട്ടത്തില്‍ 88 സീറ്റുകള്‍:  വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളിലും ത്രിപുരയിലും റെക്കോര്‍ഡ് പോളിംഗ്

ഏഴ് ഘട്ടമായി നടക്കുന്ന 2024 പൊതുതിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യ പോളിംഗ് ബൂത്തില്‍. 88 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ 20 സീറ്റിലും വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ മറ്റ് 11 സംസ്ഥാനങ്ങളും 1 കേന്ദ്രഭരണ പ്രദേശത്തിലും വോട്ടിംഗ് പുരോഗമിക്കുകയാണ്.

 നേരത്തെ 89 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 26 ന് വോട്ടെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മധ്യപ്രദേശിലെ ബേതുളില്‍ ബഹുജന്‍ സമാജ് വാദിപാര്‍ട്ടിയുടെ (ബിഎസ്പി) സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. ഇവിടെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കില്ലെന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതോടെയാണ് 88 സീറ്റുകളിലേക്ക് രണ്ടാംഘട്ട വോട്ടെടുപ്പ് ചുരുങ്ങിയത്.