അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു

ക്‌നൗ: തമിഴ്‌നാട്ടില്‍നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ച്‌ അപകടം.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉന്നാവിലെ പൂര്‍വ കോട്വാലിയിലെ ഖര്‍ഗി ഖേദ ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ട്രക്ക് പൂര്‍ണമായും കത്തിനശിച്ചു.

വെടിമരുന്നിന് തീപിടിച്ച്‌ ട്രക്ക് കത്തിനശിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിന് മൂന്നു മണിക്കൂറിനുശേഷമാണ് ട്രക്കിലെ തീ അണയ്ക്കാനായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.

https://twitter.com/i/status/1747537428645380404

ജനുവരി 22 ന് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കാനിരിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി അവിടേക്ക് കൊണ്ടുപോയ വെടിമരുന്നാണ് കത്തിനശിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

https://twitter.com/i/status/1747478879256899859