'നയൻതാര; ബിയോണ്ട് ദ ഫെയറി ടെയ്ല്‍'; ഒടുവില്‍ വിവാഹ വീഡിയോ പുറത്തിറങ്ങുന്നു

സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത താരവിവാഹമായിരുന്നു നയൻതാര- വിഘ്‌നേഷ് ശിവൻ ജോഡികളുടേത്. 2022 ജൂണ്‍ ഒൻപതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാൻഡ് റിസോർട്ടിലായിരുന്നു ആഢംബര വിവാഹം നടന്നത്.
25 കോടി രൂപയ്‌ക്കാണ് നെറ്റ്ഫ്‌ളിക്‌സ് ചിത്രീകരണ അവകാശം വാങ്ങിയത്. 1 മണിക്കൂറും 21 മിനിറ്റുമായിരിക്കും വീഡിയോയുടെ ദൈർഘ്യം. ദീപാവലിക്ക് വീഡിയോ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ' നയൻതാര; ബിയോണ്ട് ദ ഫെയറി ടെയ്ല്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം മേനോനാണ്.
ചടങ്ങിന്റെ ഒരുക്കവും, വിഘ്‌നേഷ്- നയൻതാര സൗഹൃദവും പ്രണയവും തുടങ്ങിയവ ഉള്‍പ്പെടുത്തിയതാണ് ഡോക്യുമെന്ററി. രജനികാന്ത്, ഷാരൂഖ് ഖാൻ, മണിരത്‌നം, ദിലീപ് തുടങ്ങി സിനിമാ മേഖലയില്‍ നിന്നും നിരവധി പ്രമുഖർ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.